in

കൂടുതൽ ചെറുപ്പമായി തല അജിത് കുമാർ, ഒപ്പം തൃഷയും; ‘വിടാമുയർച്ചി’ പുതിയ പോസ്റ്റർ പുറത്ത്…

കൂടുതൽ ചെറുപ്പമായി തല അജിത് കുമാർ, ഒപ്പം തൃഷയും; ‘വിടാമുയർച്ചി’ പുതിയ പോസ്റ്റർ പുറത്ത്…

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രമായ ‘വിടാമുയർച്ചി’യുടെ തേർഡ് ലുക്ക് പോസ്റ്റർ പോസ്റ്റർ പുറത്ത്. പുതിയ പോസ്റ്ററിൽ നായിക തൃഷയും പ്രത്യക്ഷപ്പെടുന്നുണ്ട്. അജിത് – തൃഷ കഥാപാത്രങ്ങളുടെ ഒരു റൊമാന്റിക് നിമിഷമാണെന്നു സൂചിപ്പിക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിന്റേജ് ഫീൽ നൽകുന്ന തരത്തിലാണ് തേർഡ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ലുക്കുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ചെറുപ്പമായ ലുക്കിൽ ആണ് പുതിയ പോസ്റ്ററിൽ അജിത് കുമാറിനെ പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ലളിതമായ ഫസ്റ്റ് ലുക്കിനും മാസ്സ് ആയ സെക്കന്റ് ലുക്കിനും ശേഷം എത്തിയ ഈ തേർഡ് ലുക്ക് പ്രേക്ഷകർക്ക് വിന്റേജ് അജിത് കുമാറിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. പോസ്റ്റർ കാണാം:

View this post on Instagram

A post shared by Lyca Productions (@lycaproductions)

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകും. അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

“തോന്നുന്നതും കാണുന്നതുമായ പല കാര്യങ്ങളും യാദൃശ്ചികമല്ല”; നി​ഗൂഢത പടർത്തി ‘സീക്രട്ട്’ ട്രെയിലർ…

ഇന്ദ്രജിത്ത് – അനശ്വര ടീമിന്റെ റൊമാൻ്റിക് കോമഡി ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ഓഗസ്റ്റ് 23 ന്; ഫസ്റ്റ് ലുക്ക്…