in , ,

ഇടിച്ചു തൂഫാനാക്കാൻ കന്നഡയുടെ ‘മാർട്ടിൻ’; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ…

ഇടിച്ചു തൂഫാനാക്കാൻ കന്നഡയുടെ ‘മാർട്ടിൻ’; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ…

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും കന്നഡ സിനിമ പാൻ ഇന്ത്യൻ തരംഗം ആവർത്തിക്കും എന്നുള്ള സൂചനയാണ് ‘മാർട്ടിൻ’ എന്ന ചിത്രത്തിന്റെ ടീസർ നൽകുന്നത്. ആക്ഷൻ കിംഗ്‌ എന്ന് വിശേഷിപ്പിക്കുന്ന അർജുൻ കഥ എഴുതിയ ബിഗ് സ്കെയിൽ ആക്ഷൻ ചിത്രമാണ് ‘മാർട്ടിൻ’. ധ്രുവ സർജ നായകനാകുന്ന ഈ ബിഗ് ബഡ്‌ജറ്റ്‌ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് എപി അർജുൻ ആണ്. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ചിത്രത്തിന്റെ സ്കെയിൽ എത്രത്തോളം ആണെന്ന വ്യക്തമായ സൂചന നൽകുന്നത് ആണ് 2 മിനിറ്റ് 33 സെക്കന്റ് ദൈർഘ്യമുള്ള ടീസർ. ഇത്രയും ക്രൂരനായ മനുഷ്യനെ ജീവിതത്തിൽ ആദ്യമായി കാണുക ആണെന്ന ചിത്രത്തിലെ ഒരു ഡയലോഗിലൂടെ ആണ് നായകനെ അവതരിപ്പിക്കുന്നത്. ഹൈ ഒക്ടെയ്ൻ ആക്ഷൻ സീനുകളുടെ കട്ട്സിൽ സമ്പന്നമായ ടീസർ ചിത്രം ആക്ഷൻ സിനിമ സ്നേഹികൾക്ക് വിരുന്ന് ആകും എന്ന ഉറപ്പ് നൽകുന്നുണ്ട്.

ഉദയ് കെ മേത്ത നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ധ്രുവ സർജയുടെ നായികയായി എത്തുന്നത് വൈഭവി ഷാൻഡില്യ ആണ്. അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് എന്നിവർ ആണ് മറ്റ് അഭിനേതാക്കൾ. കെജിഎഫ് ഫെയിം രവി ബസ്രൂർ ആണ് പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ മാണി ശർമ്മ ഒരുക്കുന്നു.ഛായാഗ്രഹണം സത്യ ഹെഗ്‌ഡെയും എഡിറ്റിങ് കെ എം പ്രകാശും നിർവഹിക്കുന്നു. ടീസർ:

“3 ഭാഷകൾ, പാൻ ഇന്ത്യ കാണട്ടെ മമ്മൂട്ടി നടനം”; ‘നൻപകൽ നേരത്ത് മയക്കം’ ഒടിടിയിൽ; ട്രെയിലർ…

ബാലയ്യയുടെ ‘വീര സിംഹ റെഡ്ഢി’ ഒടിടിയിൽ എത്തി; മലയാളത്തിലും ലഭ്യം…