in ,

“ലിജോയുടെ നിർദ്ദേശങ്ങൾ, ചോദ്യങ്ങളുമായി മമ്മൂട്ടിയും”; ആ സീൻ ചിത്രീകരിക്കുന്ന വീഡിയോ…

“ലിജോയുടെ നിർദ്ദേശങ്ങൾ, ചോദ്യങ്ങളുമായി മമ്മൂട്ടിയും”; ആ സീൻ ചിത്രീകരിക്കുന്ന വീഡിയോ…

ആദ്യമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ‘നൻപകൽ നേരത്ത് മയക്കം’ എന്ന മികച്ച ചിത്രമാണ്. ഈ ചിത്രത്തിലെ ഒരു സീൻ പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ വലിയ ചർച്ചയാക്കിയിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു തിരിച്ചറിവ് ആണ് ആ സീനിന്റെ ഉള്ളടക്കം. നിരവധി പ്രേക്ഷകർ ആ സീനിലെ മമ്മൂട്ടിയുടെ പ്രകടനത്തിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആ സീൻ ചിത്രീകരിക്കുന്ന വേളയിലെ വീഡിയോ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ലിജോ മമ്മൂട്ടിക്ക് നിർദ്ദേശങ്ങൾ നൽകുന്നത് വ്യക്തമായി കേൾക്കാം. മമ്മൂട്ടി സംശയങ്ങൾ ചോദിച്ച് മനസിലാക്കുന്നതും പിന്നീട് അഭിനയിക്കുന്നതും ഒക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വേണ്ടത് മമ്മൂട്ടിയിൽ നിന്ന് കിട്ടിയതിന് ശേഷം ഓകെ പറയുന്ന ലിജോയെ കാട്ടിയാണ് വീഡിയോ അവസാനിക്കുന്നത്. ആ സീനിന്റെ ഷൂട്ടിങ് പ്രോസസ് വ്യക്തമാക്കുന്ന വീഡിയോ സിനിമ സ്നേഹികൾക്ക് പുത്തൻ അനുഭവം തന്നെ സമ്മാനിക്കും. നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ ആണ് വീഡിയോ റിലീസ് ചെയ്തത്. വീഡിയോ കാണാം:

നാലാം ദിനത്തിൽ 429 കോടിയിൽ ‘പത്താൻ’; ബോക്‌സ് ഓഫീസ് കണക്കുകൾ വിസ്മയപ്പിക്കും…

300 കോടിയ്ക്ക് അരികെ ‘വാരിസ്’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…