‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

ജനുവരി 1ന് ഒന്നിന് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. എന്നാൽ അഭിനവ് നായ്ക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് അന്ന് ഉണ്ടായില്ല. ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി തന്നെ പുറത്തുവന്നിരിക്കുക ആണ്. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ചിത്രം ജനുവരി 13ന് സ്ട്രീം ചെയ്തു തുടങ്ങും. ഒടിടി റിലീസിനോട് അനുബന്ധിച്ചുള്ള പ്രോമോകൾ ഹോട്ട്സ്റ്റാർ സോഷ്യൽ മീഡിയയിൽ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
നവംബർ 11ന് തിയേറ്ററുകളിൽ എത്തിയ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് 2022ലെ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ബ്ലാക്ക് കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ടൈറ്റിൽ റോളിൽ ആയിരുന്നു എത്തിയത്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, സുധി കോപ്പ, തൻവി റാം, ആർഷ ചാന്ദിനി, ബിജു സോപാനം തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
For Any Legal Advice, Contact Adv. Mukundan Unni Associates on Disney Plus Hotstar
Mukundan Unni Associates Streaming From Jan 13 on #DisneyPlusHotstar #MukundanUnniAssociates #MukundanUnniAssociatesOnDisneyPlusHotstar #DisneyPlusHotstarMalayalam #VineethSreenivasan pic.twitter.com/kkbwq313UW— DisneyPlus Hotstar Malayalam (@DisneyplusHSMal) January 5, 2023