in

അപർണ നായികയാവുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!

അപർണ നായികയാവുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!

തമിഴ് സൂപ്പർതാരം സൂര്യയുടെ സൂരൈ പോട്രുവിലെ നായിക വേഷത്തിൽ തെന്നിന്ത്യൻ ഒട്ടാകെ മികച്ച പ്രേക്ഷക പ്രശംസകൾ നേടിയ അപർണ ബാലമുരളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴിലും മലയാളത്തിലും ആയി ചിത്രീകരിക്കുന്ന ഉല ആണ് അപർണയുടെ പുതിയ ചിത്രം.

ഉലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യുവ സൂപ്പർതാരം പൃഥ്വിരാജ് ആണ് പുറത്തിറക്കിയത്. ടോവിനോ ചിത്രം കൽക്കി ഒരുക്കിയ പ്രവീൺ പ്രഭാറാം ആണ് ചിത്രത്തിന്‍റെ സംവിധായകൻ. പ്രവീണും സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിക്സ്റ്റീൻ ഫ്രെയിംസ് മോഷൻ പിക്ചർസിന്‍റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് ഉല നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ ബാനറിൽ ആദ്യ നിർമ്മാണ സംരഭം ആണ് ഈ ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

2021ലെ ആദ്യ തിയേറ്റർ ഹിറ്റ് ചിത്രമായ ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാരം ചെയ്ത ഫായിസ് സിദ്ദിഖ് ആണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്.

തമിഴ്-മലയാളം ഭാഷകളിൽ റീലീസ് ഉദ്ദേശിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാന വാരത്തിൽ ആരംഭിക്കും. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ അണിയറപ്രവർത്തകർ പുറത്ത് വിടും.

ഹൈദരബാദിന് എതിരെ കൊൽക്കത്തക്ക് മിന്നും വിജയം…!

മോഹൻലാലിനും താരങ്ങൾക്കും ജേഴ്‌സി സമ്മാനിച്ച്‌ സഞ്ജു സാംസൺ..!