in ,

മോഹൻലാലിനും താരങ്ങൾക്കും ജേഴ്‌സി സമ്മാനിച്ച്‌ സഞ്ജു സാംസൺ..!

മോഹൻലാലിനും താരങ്ങൾക്കും ജേഴ്‌സി സമ്മാനിച്ച്‌ സഞ്ജു സാംസൺ..!

രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ ആയി ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുക ആണ് മലയാളത്തിന്‍റെ സഞ്ജു സാംസൺ. ആദ്യമായി ആണ് ഒരു മലയാളി ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ ഓരോ മലയാളികൾക്കും ഇത് അഭിമാന നിമിഷം ആണ്.

അനുഗ്രഹങ്ങൾ തേടി മലയാളത്തിന്‍റെ നിരവധി താരങ്ങൾക്ക് സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി അയച്ചു നൽകിയിരുന്നു. താരങ്ങൾ അവരുടെ പേര് പതിപ്പിച്ച ജേഴ്‌സിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് സഞ്ജുവിനും ടീമിനും ആശംസകൾ അറിയിക്കുക ആണ്.

സൂപ്പർതാരം മോഹൻലാലിനും കിട്ടി സഞ്ജു സാംസണിന്‍റെ വക ജേഴ്‌സി. ഇതിന്‍റെ ചിത്രം പങ്കുവച്ചു സഞ്ജുവിന് വിജയാശംസകൾ അദ്ദേഹം നേർന്നു. പൃഥ്വിരാജ്, ടോവിനോ അടക്കം നിരവധി താരങ്ങൾക്ക് ജേഴ്‌സി സഞ്ജു അയച്ചു നൽകിയിരുന്നു.

ഐപിഎല്ലിലെ 2021 സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്‍റെ കീഴിൽ രാജസ്ഥാൻ റോയൽസ് ഇന്ന് കെ എൽ രാഹുലിന്റെ പഞ്ചാബ് കിങ്സിനെ നേരിടും.

ആശംസകൾ അറിയിച്ചു താരങ്ങൾ പങ്കുവെച്ച ജേഴ്‌സിയുടെ ചിത്രങ്ങൾ കാണാം…

അപർണ നായികയാവുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!

പരാജയത്തിലും എതിരാളിയെ വിറപ്പിച്ച സഞ്ജുവിന്‍റെ സെഞ്ചുറി; അവസാന പന്തില്‍ പഞ്ചാബിന് വിജയം…