പ്രണയിച്ച് ദുൽഖറും കാജളും; ‘ഹേ സിനാമിക’യിലെ ഗാനം പുറത്ത്…

0

പ്രണയിച്ച് ദുൽഖറും കാജളും; ‘ഹേ സിനാമിക’യിലെ ഗാനം പുറത്ത്…

ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ ഒരുക്കുന്ന ചിത്രമാണ് ഹേ സിനാമിക. തമിഴിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാളും അദിതി റാവു ഹൈദരിയും ആണ് നായികമാർ ആകുന്നു. ഈ ചിത്രത്തിലെ ഒരു മെലഡി ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.

തൊഴി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ആയത്. ദുൽഖർ സൽമാനും നായിക കാജൽ അഗർവാളും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം:

പ്രതീപ് വിജയൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഗോവിന്ദ് വസന്ത ആണ് സംഗീതം പകർന്നിരിക്കുന്നത്. മുമ്പ് ചിത്രത്തിലെ മറ്റൊരു ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദുൽഖർ സൽമാൻ ആലപിച്ച അച്ചമിലൈ എന്ന ആ ഗാനം ശ്രദ്ധേയമാകുകയും ചെയ്തു.

ജിയോ സ്റ്റുഡിയോസ് ആണ് ഹേയ് സിനാമിക നിർമ്മിക്കുന്നത്. ഗ്ലോബൽ വൺ സ്റ്റുഡിയോസ് സഹനിർമ്മാതാക്കൾ ആണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മദൻ കർക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമൻ. രാധ ശ്രീധർ എഡിറ്റിംഗ് നിർവഹിക്കുന്നു.