in

‘ബ്രോ ഡാഡിക്കും കുര്യൻ മാളിയേക്കലിനും നൽകിയ ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’: ലാലു അലക്സ്

‘ബ്രോ ഡാഡിക്കും കുര്യൻ മാളിയേക്കലിനും നൽകിയ ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’: ലാലു അലക്സ്

വളരെ റിലാക്സ്ഡ് ആയി ആസ്വദിക്കാവുന്ന ഒരു ചിത്രം എന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങളോടെ മുന്നേറുക ആണ് ‘ബ്രോ ഡാഡി’ എന്ന മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ ചിത്രം. ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് റിലീസ് ആയത്.

ജനുവരി 26ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ നേടുമ്പോൾ പ്രധാനവേഷങ്ങളിൽ ഒന്നായ ലാലു അലക്സ് ചെയ്ത കുര്യൻ മാളിയേക്കലിനും വലിയ പ്രേക്ഷക പ്രശംസ ആണ് ലഭിച്ചത്.ചിത്രത്തിനും തന്റെ കഥാപാത്രമായാ കുര്യനും ലഭിക്കുന്ന പ്രശംസകൾക്ക് നന്ദി പറയുകയാണ് ലാലു അലക്സ്. സോഷ്യൽ മീഡിയയിൽ ആയിരുന്നു ലാലു അലക്സിന്റെ പ്രതികരണം.

“വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവം ആകുന്നത്. നിങ്ങളുടെ മെസേജുകളും ആശംസകളും പോസ്റ്റുകളും എല്ലാം വായിക്കുന്നുണ്ട്. ബ്രോ ഡാഡിക്കും കുര്യൻ മാളിയേക്കലിനും നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.” – സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലാലു അലക്സ് കുറിച്ചു.

വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാലു അലക്സ് നടനായി തിരിച്ചു വരുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹത്തെ പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ഇതാ ബ്രോ ഡാഡിയിൽ പ്രധാന വേഷം ചെയ്ത് കൊണ്ട് അതിഗംഭീര തിരിച്ചു വരവ് ആണ് അദ്ദേഹം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഒന്നാകെ മികച്ച പ്രതികരണം ആണ് ലാലു അലക്‌സ് അവതരിപ്പിച്ച കുര്യൻ മാളിയേക്കൽ എന്ന റോളിന് ലഭിക്കുന്നത്.

പ്രണയിച്ച് ദുൽഖറും കാജളും; ‘ഹേ സിനാമിക’യിലെ ഗാനം പുറത്ത്…

പ്രേക്ഷകർ കാത്തിരുന്ന ‘ഹൃദയ’ത്തിലെ വീഡിയോ ഗാനം പുറത്ത്…