in

കേരള ബോക്സ് ഓഫീസ്: ആദ്യ ദിന കളക്ഷനിൽ മമ്മൂട്ടിയുടെ പ്രീസ്റ്റ് വിജയുടെ മാസ്റ്ററിനെ മറികടന്നോ…?

കേരള ബോക്സ് ഓഫീസ്: ആദ്യ ദിന കളക്ഷനിൽ മമ്മൂട്ടിയുടെ പ്രീസ്റ്റ് വിജയുടെ മാസ്റ്ററിനെ മറികടന്നോ…?

കോവിഡ് 19 കാരണം അടച്ച തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ ആദ്യം കേരള ബോക്സ് ഓഫീസിൽ എത്തിയ ചിത്രം ദളപതി വിജയുടെ മാസ്റ്റർ ആയിരുന്നു. ജനങ്ങളെ തീയേറ്ററുകളിൽ വീണ്ടും തിരികെ എത്തിച്ചു തിയേറ്റർ വ്യവസായത്തിന് വലിയ അനുഗ്രഹം ആയി തീർന്നു ഈ വിജയ് ചിത്രം.

പിന്നീട് പല റിലീസുകൾ എത്തിയെങ്കിലും കാര്യമായി ബോക്സ് ഓഫീസ് ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. സെക്കന്റ് ഷോ ഇല്ലാതെ പ്രദർശനം നടന്നത് ആയിരുന്നു തിരിച്ചടിയായത് എന്നായിരുന്നു വിലയിരുത്തൽ.

ഇപ്പോൾ സെക്കന്റ് ഷോക്ക് ഉള്ള അനുമതിയും ലഭിച്ചപ്പോൾ ആദ്യം റിലീസിന് എത്തിയ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ആയിരുന്നു. ഗംഭീര വരവേൽപ്പ് ആണ് ബോക്സ് ഓഫീസിൽ ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്കുകൾ പറയുന്നത്. മാസ്റ്ററിന് ശേഷം വീണ്ടും തീയേറ്ററുകളിൽ ബോക്സ് ഓഫീസിൽ ഒരു സൂപ്പർസ്റ്റാർഡം പ്രകടം ആയിരിക്കുന്നു. ആദ്യ ദിന കളക്ഷനിൽ മാസ്റ്ററിനെ പിന്നിലാക്കിയോ പ്രീസ്റ്റ് എന്നാണ് ആരാധകർക്ക് ഇപ്പോള്‍ അറിയേണ്ടത്.

മാസ്റ്റർ ആദ്യ ദിനം 2.17 കോടി രൂപ ആണ് കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. അതേ സമയം, 2.03 കോടി രൂപ ആണ് പ്രീസ്റ്റിന്‍റെ ആദ്യ ദിന കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ആദ്യ ദിന കളക്ഷനിൽ മാസ്റ്ററിന് തൊട്ട് പിറകെ തന്നെ പ്രീസ്റ്റ് ഉണ്ട്.

കേരള ബോക്സ്‌ഓഫീസ്‌ ആദ്യ ദിന കളക്ഷന്‍ 2021 (ടോപ്‌ 5)

  1. മാസ്റ്റര്‍ – 2.17 കോടി
  2. ദി പ്രീസ്റ്റ് – 2.03 കോടി
  3. ഓപ്പറേഷൻ ജാവ – 20 ലക്ഷം
  4. വെള്ളം – 16 ലക്ഷം
  5. സാജന്‍ ബേക്കെറി – 10 ലക്ഷം

നവാഗതനായ ജോഫിൻ സംവിധാനം ചെയ്ത പ്രീസ്റ്റ് മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് പ്രേക്ഷകർ വിധിയെഴുതി കഴിഞ്ഞിരിക്കുന്നു. വരുന്ന ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ ഇനിയും പ്രീസ്റ്റ് മുന്നേറും എന്നാണ് ഇത് നൽകുന്ന സൂചന.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ നിഖിലാ വിമൽ, ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവചിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ് ആണ്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

പ്രീസ്റ്റ്‌: ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം…!

മരക്കാർ: മികച്ച ചിത്രത്തിന് ഉൾപ്പെടെ മൂന്ന് ദേശീയ അവാർഡുകൾ നേടി മലയാളത്തിന്‍റെ വിലപിടിപ്പുള്ള ചിത്രം…!