in

ആഘോഷമായി ദളപതിയുടെ ‘മാസ്റ്റർ’ എത്തുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ മറക്കരുതേ…

ആഘോഷമായി ദളപതിയുടെ മാസ്റ്റർ എത്തുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ മറക്കരുതേ…

തമിഴ് നാട്ടിൽ എന്ന പോലെ ഓരോ ദളപതി വിജയ് ചിത്രങ്ങളും കേരളത്തിലും ആഘോഷമാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടുന്ന അതേ വരവേൽപ്പ് തന്നെ ആണ് ദളപതി വിജയ്ക്കും ലഭിക്കുന്നത്. കോവിഡ് 19 നിശ്ചലം ആക്കിയ സിനിമാ വ്യവസായത്തിന് പുതിയ ഉണർവോടെ ഇപ്പോൾ ഇതാ ഒരു വർഷത്തിന് ശേഷം തീയേറ്ററുകൾ തുറക്കുമ്പോൾ കേരളത്തിൽ ആദ്യം എത്തുന്ന ചിത്രവും വിജയുടെ തന്നെ. വിജയ്‌ ചിത്രം മാസ്റ്റർ ആണ് ജനുവരി 13ന് തീയേറ്ററുകളിൽ എത്തുന്നത്.

ദളപതി വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്ന മാസ്റ്റർ സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. കൈതി എന്ന ബിഗ് ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം എന്ന നിലയിലും മാസ്റ്ററിന് പ്രേക്ഷകരിൽ വൻ പ്രതീക്ഷ ആണ്. തമിഴ് നാട്ടിൽ 800 ൽ അധികം തീയേറ്ററുകളിലും കേരളത്തിൽ 200ൽ അധികം തീയേറ്ററുകളിലും മാസ്റ്റർ എത്തും എന്നാണ് വിവരം.

സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് ഏകാൻ എത്തുന്ന ഈ ദളപതി ചിത്രം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ആണ് പ്രദർശനം ആരംഭിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി യാതൊരു മാറ്റവും ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കുക എന്നത് വളരെ പ്രധാനം ആണ്. തമിഴ് നാട്ടിലും മറ്റും ടിക്കറ്റ് ബുക്കിങിന് ആളുകൾ തടിച്ചു കൂടിയത് വിവാദം ആയിരുന്നു.

ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ എല്ലാം പാലിച്ചു കൊണ്ട് നമുക്ക് സിനിമ കാണാം. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷം മാത്രം ആണ് തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുന്നത്. പനി, ചുമ, ജലദോഷം തുടങ്ങിയവ ബുദ്ധിമുട്ടുകളും മറ്റും ഉള്ളവർക്ക് സിനിമ കാണാൻ എത്തരുത്. ഇത്തരത്തിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രവേശനം അനുവദിക്കില്ല.

പരമാവധി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു തീയേറ്ററുകളിൽ എത്തുക. കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കേണ്ട സാഹചര്യത്തിൽ പരമാവധി അകലം പാലിക്കുക.

മാസ്കുകൾ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലായിപ്പോളും ശ്രദ്ധിക്കുക. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 50 ശതമാനം പ്രേക്ഷകരെ വെച്ചാണ് പ്രദർശനം. രാവിലെ 9 മുതൽ രാത്രി 9 വരെ ആണ് തീയേറ്ററുകൾ പ്രവർത്തിക്കുന്നത്.

“കുറിച്ച് വെച്ചോളൂ, ഇയാൾ സൂപ്പർതാരമാകാൻ അധികം സമയം എടുക്കില്ല”

ആരാധകർക്ക് ഒപ്പം മാസ്റ്റർ കണ്ട് ദിലീപ്; ഇന്ന് ചരിത്രപരമായ ദിവസം എന്ന് പ്രതികരണം…