in

പ്രേക്ഷകരെ ഞെട്ടിച്ച ഡ്രാമ ത്രില്ലർ ‘തങ്കം’ ഒടിടിയിൽ എത്തി…

പ്രേക്ഷകരെ ഞെട്ടിച്ച ഡ്രാമ ത്രില്ലർ ‘തങ്കം’ ഒടിടിയിൽ എത്തി…

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായ ‘തങ്ക’ത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ ഇന്ന് (ഫെബ്രുവരി 20) ആരംഭിച്ചിരിക്കുകയാണ്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം പ്രൈം വീഡിയോയിൽ ആണ് റിലീസ് ആയിരിക്കുന്നത്. ജനുവരി 26ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ഒരു മാസം പിന്നിടുന്നതിന് മുൻപേ തന്നെ ചിത്രം ഒടിടിയിലും സ്‌ട്രീമിംഗ്‌ ആരംഭിച്ചിരിക്കുകയാണ്.

ഗോൾഡ്‌ ഡീലേഴ്സായ മുത്തുവും (ബിജു മേനോൻ) കണ്ണനും (വിനീത് ശ്രീനിവാസൻ) സുഹൃത്തായ ബിജോയ്ക്ക് (വിനീത് തട്ടിൽ ഡേവിഡ്) ഒപ്പം ഒരു ബിസിനസ്സ് യാത്രയ്ക്കായി തമിഴ്‌നാട്ടിൽ എത്തുന്നതും അവിടെ ചില പ്രശ്‌നങ്ങളിപ്പെടുന്നതിലൂടെയും ആണ് ചിത്രം ആരംഭിക്കുന്നത്. അവിടെ നിന്നും ഒരുവിധം രക്ഷപെടുന്ന ഇവർ അധികം വൈകാതെ തന്നെ മുംബൈയിലെ ഒരു കൊലപാതക കേസിൽ ഉൾപ്പെടേണ്ട സാഹചര്യം ഉണ്ടാകുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് തുടർന്നുളള അവരുടെ യാത്രയാണ് ഈ ചിത്രം.

ഡ്രാമ ത്രില്ലർ ആയ ചിത്രത്തിന് തിരക്കഥ രചിച്ചത് ശ്യാം പുഷ്‌കരൻ ആണ്. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. ബിജിപാൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധായയകൻ. ട്രെയിലർ കാണാം:

“ഫാമിലി ത്രില്ലറുമായി ചാക്കോച്ചൻ വരുന്നു”; ‘പകലും പാതിരാവും’ ടീസർ പുറത്ത്…

ബ്രഹ്മാണ്ഡ ലൊക്കേഷൻ ഹണ്ട് പൂർത്തിയായി; ‘എമ്പുരാൻ’ ഷൂട്ടിംഗ് ഓഗസ്റ്റിൽ, അപ്‌ഡേറ്റുകൾ…