in , ,

“ഫാമിലി ത്രില്ലറുമായി ചാക്കോച്ചൻ വരുന്നു”; ‘പകലും പാതിരാവും’ ടീസർ പുറത്ത്…

“ഫാമിലി ത്രില്ലറുമായി ചാക്കോച്ചൻ വരുന്നു”; ‘പകലും പാതിരാവും’ ടീസർ പുറത്ത്…

മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ആക്ഷൻ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ അജയ് വാസുദേവ് ആദ്യമായി മറ്റൊരു നായക നടനുമായി ഒന്നിക്കുന്ന ചിത്രമാണ് ‘പകലും പാതിരാവും’. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ഫാമിലി ത്രില്ലർ ചിത്രമായി ഒരുക്കുന്ന പകലും പാതിരാവിലും രജീഷ വിജയൻ, ഗുരു സോമസുന്ദരം, തിങ്കളാഴ്ച നിശ്ചയം ഫെയിം മനോജ് കെ യു, സീത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 41 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയിരിക്കുന്നത്. അത്യാഗ്രഹവും ആർത്തിയുമാണ് മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കും കാരണം എന്ന വോയ്സ് ഓവറോടെ ആണ് ടീസർ ആരംഭിക്കുന്നത്. അജയ് വാസുദേവ് മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാകും ഇതെന്ന ശക്തമായ സൂചന തന്നെ ടീസർ നൽകുന്നുണ്ട്.

നിഷാദ് കോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം മൂവീസ് ചിത്രം നിർമ്മിക്കുന്നു. ഫയ്സ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ റിയാസ് കെ ബാദർ ആണ്. സാം സി എസ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഗാനങ്ങൾ കമ്പോസ് ചെയ്യുന്നത് സ്റ്റീഫൻ ദേവസ്യയാണ്. മാർച്ച് 3ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ടീസർ:

‘വാരിസ്’ മലയാളം പതിപ്പിന് പേര് ‘വംശജൻ’; ഒടിടി റിലീസ് ഉടൻ, ട്രെയിലർ പുറത്ത്…

പ്രേക്ഷകരെ ഞെട്ടിച്ച ഡ്രാമ ത്രില്ലർ ‘തങ്കം’ ഒടിടിയിൽ എത്തി…