ഫഹദ് നിർമ്മിക്കുന്ന വിനീത് – ബിജു മേനോൻ ചിത്രം; ‘തങ്കം’ ഫസ്റ്റ് ലുക്ക് പുറത്ത്…

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിർമ്മാണത്തിന് പുറമെ ചിത്രം രചിച്ചതും ശ്യാം പുഷ്കരൻ ആണ്. ടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. പ്രധാന താരങ്ങളായ ബിജു മേനോൻ, വിനീത്, അപർണ്ണ എന്നിവരെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക. ചെറു പുഞ്ചിരിയോടെ ആണ് താരങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘നമ്മുടെ കാലത്തിലെ മികച്ചവരായ ചിലർക്ക് ഒപ്പം എന്റെ അടുത്ത ചിത്രം’ എന്ന ക്യാപ്ഷനോടെ ആണ് വിനീത് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷമുള്ള വിനീത് ചിത്രമാണ് ഇത്. ഒടിടി റിലീസ് ആയി എത്തി മികച്ച അഭിപ്രായങ്ങൾ നേടിയ ജോജി എന്ന ചിത്രത്തിന് ശേഷം ശ്യാം തിരക്കഥ രചിച്ചിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബിജു മേനോനും വിനീതും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ശ്രദ്ധ നേടുന്നുണ്ട് ഈ ചിത്രം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നിറയുന്ന ചിത്രമാണ് ഇത്. ഛായാഗ്രഹണം ഗൗതം ശങ്കർ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. സംഗീതം ബിജി ബാൽ ഒരുക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ: