in , ,

“പെണ്ണ് കാണാൻ പോകാതെ ബുള്ളറ്റിനെ കുളിപ്പിച്ച് നടന്നോ”; ധ്യാനിന്റെ ‘ബുള്ളറ്റ് ഡയറീസ്’ ടീസർ…

“പെണ്ണ് കാണാൻ പോകാതെ ബുള്ളറ്റിനെ കുളിപ്പിച്ച് നടന്നോ”; ധ്യാനിന്റെ ‘ബുള്ളറ്റ് ഡയറീസ്’ ടീസർ…

ജീവൻ പോലെ ബുള്ളറ്റിനെ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ആണ് നമുക്ക് ചുറ്റും ഉള്ളത്. അത്തരത്തിൽ ഒരാളെ അവതരിപ്പിക്കുക ആണ് മലയാളത്തിന്റെ പ്രിയ നടൻ ധ്യാൻ ശ്രീനിവാസൻ പുതിയ ചിത്രത്തിൽ. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൽ ആണ് താരം ഒരു ബുള്ളറ്റ് പ്രേമി ആയി എത്തുന്നത്. സന്തോഷ് മുണ്ടൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായികയാവുന്നത്. രാജു ജോസഫ് എന്ന കഥാപാത്രത്തെ ആണ് ധ്യാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ നായകന്റെ ബുള്ളറ്റ് സ്നേഹം ഏത് അളവിലാണ് എന്നത് പ്രേക്ഷകരിലേക്ക് കൂടി നിറയ്ക്കുന്നുണ്ട്. പെണ്ണ് കാണാൻ പോലും മടി കാണിക്കുന്ന നായകൻ ബുള്ളറ്റിനെ കുളിപ്പിക്കാൻ യാതൊരു മടിയും കാണിക്കുന്നില്ല. നായകന്റെ അമ്മ ഇക്കാര്യം പറയുന്നത് ടീസറിൽ കേൾക്കാൻ കഴിയുന്നുണ്ട്. ഈ വണ്ടി സ്നേഹം ചുറ്റുമുള്ള ആളുകളെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലേക്ക് വരെ എത്തുന്നു എന്നാണ് ടീസറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ടീസർ:

ബോക്സ് ഓഫീസിൽ തീ പടർത്താൻ കാപ്പ; ട്രെയിലറും റിലീസ് തീയതിയും പുറത്ത്…

‘തങ്ക’ത്തിൽ പൊതിഞ്ഞ ചെറുപുഞ്ചിരിയോടെ താരങ്ങൾ; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ…