in

അതിരൻ സംവിധായകന്റെ ‘ടീച്ചർ’ ഒടിടിയിൽ വരുന്നു; റിലീസ് തീയതി ഇതാ…

അതിരൻ സംവിധായകന്റെ ‘ടീച്ചർ’ ഒടിടിയിൽ വരുന്നു; റിലീസ് തീയതി ഇതാ…

ഫഹദ് ഫാസിലും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരൻ’ എന്ന സിനിമ സംവിധാനം ചെയ്ത വിവേക് ഒരുക്കിയ രണ്ടാമത്തെ ചിത്രം ആണ് ‘ടീച്ചർ’. അമല പോൾ നായികയായ ഈ ചിത്രം ഡിസംബർ 2 ആയിരുന്നു തീയേറ്ററിൽ എത്തിയത് ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞു. നെറ്റ്ഫ്ലിക്‌സ് ആണ് ഈ ചിത്രം ഒടിടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഡിസംബർ 23 മുതൽ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും.

ദേവിക എന്ന ടീച്ചറിന്റെ വേഷത്തിൽ ആണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. അമൽ പോൾ അവതരിപ്പിക്കുന്ന കഥാപാത്രം ജീവിതത്തിൽ ചില പ്രതിസന്ധികളിലൂടെ കടന്ന് പോകേണ്ടി വരുന്നതും തുടർന്ന് ആ പ്രതിസന്ധിയെ മറികടക്കുന്നതും ഒക്കെയാണ് ഈ ചിത്രം. ഹക്കിം ഷാജഹാനും മഞ്ജു പിള്ളയും ആണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ വിവേക് തന്നെ കഥ ഒരുക്കിയ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് പി വി ഷാജികുമാർ ആണ്. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഡോൺ വിൻസെന്റ് ആണ് ഒരുക്കിയത്. മനോജ് ആണ് എഡിറ്റർ. ട്രെയിലർ:

മൂന്നാം ഗാനത്തിൽ നിറഞ്ഞ് അമ്മ; ചിത്ര ആലപിച്ച ‘വാരിസി’ലെ ഗാനം എത്തി…

സ്‌കൈ ലെവൽ ഹൈപ്പിൽ ലാൽ-ലിജോ ചിത്രം; ടൈറ്റിൽ പോസ്റ്റർ 23ന്…