in

സ്‌കൈ ലെവൽ ഹൈപ്പിൽ ലാൽ-ലിജോ ചിത്രം; ടൈറ്റിൽ പോസ്റ്റർ 23ന്…

സ്‌കൈ ലെവൽ ഹൈപ്പിൽ ലാൽ-ലിജോ ചിത്രം; ടൈറ്റിൽ പോസ്റ്റർ 23ന്…

മലയാളം ഇത്രയധികം ആഘോഷമാക്കിയ ഒരു സിനിമ പ്രഖ്യാപനം അടുത്ത കാലത്ത് ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. പ്രേക്ഷകർ അത്രത്തോളം ആഗ്രഹിച്ച ഒരു കൂട്ട്കെട്ട് ഒന്നിക്കുന്നതിന്റെ ആവേശമാണ് ഈ കാണുന്നത്. സൂപ്പർതാരം മോഹൻലാലും സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചൊരു ചിത്രം ചെയ്യുന്നു എന്നത് വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കളായ ജോൺ & മേരി ക്രിയേറ്റീവ്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് ഡിസംബർ 23ന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ തങ്ങളിവിടെ തുടക്കം കുറിക്കുകയാണ് എന്ന് നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. “അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ തങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക.”, നിർമ്മാതാക്കൾ കുറിച്ചു.

പ്രതിഭയും പ്രതിഭാസവും ഒന്നിക്കുമ്പോൾ എന്ത് പേരിൽ അറിയപ്പെടും എന്ന് ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്ററും നിർമ്മാതാക്കൾ പങ്കുവെച്ചിട്ടുണ്ട്. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജയ്സാൽമീറിന്റെ ഒരു ചിത്രവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിൽ ആണ് ഈ ചിത്രം മുഴുവനായും ചിത്രീകരിക്കുന്നത് എന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. വലിയ ഒരു ചിത്രമാണ് ഇതെന്നും, താനും വലിയ ആവേശത്തിൽ ആണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അതിരൻ സംവിധായകന്റെ ‘ടീച്ചർ’ ഒടിടിയിൽ വരുന്നു; റിലീസ് തീയതി ഇതാ…

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ൽ കൊടുങ്കാറ്റ്‌ ആവാൻ സ്നേഹ; ഫസ്റ്റ് ലുക്ക് പുറത്ത്…