മൂന്നാം ഗാനത്തിൽ നിറഞ്ഞ് അമ്മ; ചിത്ര ആലപിച്ച ‘വാരിസി’ലെ ഗാനം എത്തി…

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘വാരിസ്’ തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ട് ഗാനങ്ങൾ ആണ് ഇതിനോടകം റിലീസ് ചെയ്യുകയും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തത്. വാരിസു സംഗീത ആൽബത്തിലെ അടുത്ത സിംഗിളും ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. സോൾ ഓഫ് വാരിസ് എന്ന ടൈറ്റിൽ ആണ് ഈ ഗാനത്തിന് നൽകിയിരിക്കുന്നത്. ഉയർന്ന വികാരങ്ങളുള്ള ഒരു ഗാനമാണ് നിർമ്മാതാക്കൾ മൂന്നാമതായി പുറത്തിറക്കിയിരിക്കുന്നത്.
അമ്മയ്ക്ക് ആയി സമർപ്പിക്കുന്ന ഗാനം എന്ന വിശേഷണത്തോടെ ആണ് നിർമ്മാതാക്കൾ ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. എസ് തമൻ സംഗീതം പകർന്ന ഗാനം ആലപിച്ചത് കെ എസ് ചിത്ര ആണ്. വർഷങ്ങളോളം കാതുകളെ ആലിംഗനം ചെയ്യാനായി വരുന്ന ഗാനം എന്നാണ് എസ് തമൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓരോ അമ്മമാർക്കും ആണ് ഈ ട്രാക്ക് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഗാനം: