in

സൂര്യയ്ക്ക് ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം; ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്…

സൂര്യയ്ക്ക് ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം; ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്…

ആരാധകരും സിനിമാ ലോകവും വളരെ ആവേശപൂർവ്വം ആഘോഷിക്കുക ആണ് തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിൽ നിന്ന് ഓസ്‌കർ കമ്മിറ്റിയിൽ ചേരാൻ ലഭിച്ച ക്ഷണം. ആദ്യമായാണ് സൗത്ത് ഇന്ത്യയിൽ നിന്നൊരു താരത്തെ (ആക്ടർ) ഇത്തരത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം 397 കലാകാരന്മാർക്കും എക്സിക്യൂട്ടീവുകൾക്കും ആണ് അക്കാദമി ക്ഷണം നൽകിയിരിക്കുന്നത്.

ഈ വർഷം 71 ഓസ്‌കാർ നോമിനികളും 15 ഓസ്‌കർ ജേതാക്കളും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വർഷം സൂര്യയ്ക്ക് ഒപ്പം ഇന്ത്യയിൽ നിന്ന് ബോളിവുഡ് നടി കജോൾ, സംവിധായകരായ സുഷ്‌മിത് ഘോഷ്, റിന്റു തോമസ്, സിനിമാ നിർമ്മാതാവും എഴുത്തുകാരിയുമായ റീമ കഗ്തി എന്നിവർക്കും അംഗമാകാൻ അക്കാദമി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ നിന്ന് മുൻപ് നിരവധിപ്പേർ അക്കാദമിയിൽ അംഗമായിട്ടുണ്ട് എങ്കിലും തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഒരു നടൻ അംഗമാകുന്നത് ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ട് തന്നെ സൂര്യയുടെ ഈ നേട്ടം ആഘോഷമായി മാറ്റുകയാണ് ആരാധകരും സിനിമാ സ്നേഹികളും.

അക്കാദമിയിൽ അംഗമാകുന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നല്ലേ. ഓരോ വർഷവും, അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ്, ലോകമെമ്പാടുമുള്ള കലാകാരന്മാരെയും എക്സിക്യൂട്ടീവിനെയും അംഗങ്ങളായി ചലച്ചിത്ര സംഘടനയുടെ ഭാഗമാകാൻ ക്ഷണിക്കുന്നുണ്ട്. അംഗമായി കഴിഞ്ഞാൽ, ലോസ് ഏഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അംഗങ്ങൾക്ക് അർഹത ലഭിക്കും. അടുത്ത തവണത്തെ ഓസ്‌കർ അവാർഡിൽ വോട്ട് രേഖപെടുത്തുന്നതിലൂടെ സൂര്യ അതിൽ പങ്കുചേർന്ന ആദ്യ സൗത്ത് ഇന്ത്യൻ താരം എന്ന നേട്ടം കൂടി സ്വന്തമാക്കും.

ഇന്ത്യൻ സിനിമയിൽ നിന്ന് മുൻപേ തന്നെ എ ആർ റഹ്മാൻ, അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ,പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ, ആദിത്യ ചോപ്ര, ഗുനീത്‌ മോംഗ, ഏക്ത കപൂർ, ശോഭ കപൂർ തടുങ്ങിയവർക്ക് അക്കാദമിയിൽ അംഗത്വം ഉണ്ട്.

‘വിക്രം’ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ…

മമ്മൂട്ടി ജൂലൈ 10ന് ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും…