മമ്മൂട്ടി ജൂലൈ 10ന് ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും…
മമ്മൂട്ടിയുടെ ത്രില്ലർ ചിത്രമായ റോഷാക്കിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ദുബായിൽ അവസാന ഷെഡ്യൂൾ പുരോഗമിക്കുന്ന ചിത്രത്തിന് ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്. അതിന് ശേഷം മമ്മൂട്ടി അഭിനയിക്കാൻ ഒരുങ്ങുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ ആണെന്ന വാർത്തയാണ് പുറത്തുവരുന്നത്.
നിസാം ബഷീർ ഒരുക്കുന്ന ‘റോഷാക്ക്’ പൂർത്തിയാക്കിയതിന് ശേഷം ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ആഴ്ചകളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷ.
മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. കൂടാതെ ബിജു മേനോനും ചിത്രത്തിൽ ഒരു വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കെജിഎഫ് 2വിന് ശേഷം ബോളിവുഡ് താരം രവീണ ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തും എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഈ വാർത്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യാജം ആണെന്ന് ഒടിടിപ്ലെയോട് പ്രതികരിക്കുകയും ഉണ്ടായി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്.
#Rorschach final schedule will be finished in 2 Days 👍 #Mammootty will be joining in #BUnnikrishnan movie on July 10th..!!@mammukka #NizamBasheer
— unni (@unnirajendran_) June 29, 2022