പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസർ പുറത്തിറങ്ങി…

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘വരാഹം’ എന്ന പുതിയ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമായി ഒരുങ്ങുന്ന ചിത്രം സനൽ വി ദേവൻ ആണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
43 സെക്കൻ്റുകൾ മാത്രം ദൈർഘ്യമുള്ള ടീസറിൽ സുരേഷ് ഗോപിയുടെ കഥാപത്രത്തെ മാത്രമാണ് കാണാൻ കഴിയുക.
നായകൻ സുരേഷ് ഗോപിയുടെ ശക്തവും ഉജ്ജ്വലവുമായ വോയിസ് ഓവർ ആണ് ടീസറിൽ ഉടനീളം കേൾക്കാൻ കഴിയുന്നത്. പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന വിനോദമായ ജല്ലിക്കെട്ട് പരാമർശിച്ചുകൊണ്ടാണ് വോയിസ് ഓവർ ആരംഭിക്കുന്നത്. ജല്ലിക്കെട്ട് കാള കീഴടങ്ങിയെന്ന് കളിക്കാരനെ കബളിപ്പിക്കുന്ന ഒരു രീതി ആണ് ഡയലോഗിൽ വിശദീകരിക്കുന്നത്. സിനിമയെക്കുറിച്ചും അതിൻ്റെ പ്രമേയങ്ങളെക്കുറിച്ചും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടാക്കുന്ന രീതിയിൽ ആണ് ടീസർ ഒരുക്കിയിരിക്കുന്നതും. ടീസർ:
നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി,സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നുണ്ട്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,
സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്,
ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,
മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം, ബിനു മുരളി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ് മോങ്‌സ്,പി ആർ ഒ-എ എസ് ദിനേശ്.