in

സുരേഷ് ഗോപിയുടെ 250-ാം ചിത്രം ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കും; ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു…

സുരേഷ് ഗോപിയുടെ 250-ാം ചിത്രം ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കും; ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു…

കരിയറിലെ 250-ാം ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളിലൊരാളും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തി എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

പല പ്രായത്തിലുള്ള അഭിനയ മോഹികൾക്ക് ഈ ചിത്രത്തിലഭിനയിക്കാനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്. 14 മുതൽ 20 വയസ്സ് പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികൾ, 16 മുതൽ 18 വരെ പ്രായ പരിധിയിൽ പെടുന്ന ഇരട്ടകളായ പെൺകുട്ടികൾ, 10 -14 പ്രായപരിധിയിൽ വരുന്ന ആൺകുട്ടികൾ എന്നിവരെയാണ് ഈ ചിത്രത്തിലഭിനയിക്കാനായി തേടുന്നത്. മധ്യ തിരുവിതാംകൂർ നിവാസികൾക്കാണ് മുൻഗണന.

താല്പര്യം ഉള്ളവർ, 30 സെക്കന്റ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും എഡിറ്റ് ചെയ്യാത്ത തങ്ങളുടെ രണ്ട് ഫോട്ടോയും, 8848287252 എന്ന നമ്പറിൽ വാട്സാപ്പ് നമ്പറിൽ അയക്കുക. ഓഗസ്റ്റ് 22 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.

1940-കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവായി പ്രഭാസ്; ബിഗ് ബജറ്റ് ചരിത്ര സിനിമ ‘പ്രഭാസ്ഹനു’ ആരംഭിച്ചു…

പ്രശസ്ത നോവലിനെ ആസ്പദമാക്കി ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’ വരുന്നു; മോഷൻ പോസ്റ്റർ പുറത്ത്…