1940-കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവായി പ്രഭാസ്; ബിഗ് ബജറ്റ് ചരിത്ര സിനിമ ‘പ്രഭാസ്ഹനു’ ആരംഭിച്ചു…
സലാർ, കൽക്കി 2898 AD എന്നീ വമ്പൻ വിജയ ചിത്രങ്ങൾക്കു ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ ഹനു രാഘവപുടി ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്.
പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് ‘പ്രഭാസ്ഹനു’ എന്നാണ്. 1940-കളുടെ പശ്‌ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ ചിത്രം ഒരുക്കുന്നത്. ഇമാൻവി ആണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. മിഥുൻ ചക്രവർത്തിയും ജയപ്രദയും ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോകോത്തര സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗംഭീര ലോഞ്ചിങ് ചടങ്ങിൽ പ്രഭാസും നായികാ ഇമാൻവിയും ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്തു. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐ. എസ്. സി നിർവഹിക്കുന്നു.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്. എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- രാമകൃഷ്ണ-മോണിക്ക, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.