in , ,

“നീ എൻ്റെ പെണ്ണിനെ നോക്കും അല്ലേടാ, പ്രീതി ഈസ് മൈൻ”; ചിരിപ്പിച്ച് ‘സ്‌താനാർത്ഥി ശ്രീക്കുട്ടൻ’ ടീസർ

“നീ എൻ്റെ പെണ്ണിനെ നോക്കും അല്ലേടാ, പ്രീതി ഈസ് മൈൻ”; ചിരിപ്പിച്ച് ‘സ്‌താനാർത്ഥി ശ്രീക്കുട്ടൻ’ ടീസർ

നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്. മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെൻസറിങ്ങിൽ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.

യു.പി.സ്കൂൾ പഞ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചു കഥ പറയുന്ന ചിത്രം അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധമാണ് പ്രധാന പ്രമേയമാക്കുന്നത്. മുപ്പതിലധികം കുട്ടികൾ വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷൻ വഴി ആണ് കണ്ടെത്തിയത്. സാം ജോർജിന്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിലൂടെ പരിശീലനവും കുട്ടികൾക്ക് അണിയറപ്രവത്തകർ നൽകിയിരുന്നു. ടീസർ:

ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം- അനൂപ് വി ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിംഗ്- കൈലാഷ് എസ് ഭവൻ, വരികൾ- വിനായക് ശശികുമാർ, മനു മൻജിത്, അഹല്യ ഉണ്ണികൃഷ്ണൻ, നിർമ്മൽ ജോവിയൽ, പിആർഒ- ശബരി.

വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജിനും ഒപ്പം അണിനിരന്ന് വലിയ താരനിര; ‘അപൂർവ പുത്രന്മാർ’ ഫസ്റ്റ് ലുക്ക്

“ലാലേട്ടന് വേണ്ടി മാത്രം എഴുതപ്പെട്ട സിനിമ”; L360 എന്ന വിളി നവംബർ 8ന് അവസാനിക്കും, പ്രതീക്ഷയോടെ ആരാധകർ…