in

കുറുപ്പ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു…

കുറുപ്പ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു…

കുറുപ്പ്, കൂതറ, സെക്കൻ്റ് ഷോ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റർ ഫോർജറുമായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് ശ്രീനാഥ് ബോളിവുഡിൽ സംവിധാനം ചെയ്യുക.

പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച ‘മണിറാം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ശ്രീനാഥ് ഈ ചിത്രം ഒരുക്കുക. ‘ജൂനിയർ നട്‌വർലാൽ’ എന്നറിയപ്പെടുന്ന ധനി റാം മിത്തലിൻ്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കഥയാണിത്. 45 വർഷം നീണ്ട ധനി റാം മിത്തലിൻ്റെ ക്രിമിനൽ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ്റെ മുൻ ചിത്രമായ കുറുപ്പും കുപ്രസിദ്ധനായ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരുന്നത്. 1984 മുതൽ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിൻ്റെ കഥ ആയിരുന്നു ഈ ചിത്രം പറഞ്ഞത്.

2025 ൻ്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. ഇൻസോമ്നിയ മീഡിയ ആൻഡ് കണ്ടൻ്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും പാൻ ഇന്ത്യൻ റിലീസായി എത്തും. പിആർഒ – ശബരി.

ബിജു മേനോന്‍ – മേതിൽ ദേവിക ചിത്രം ‘കഥ ഇന്നുവരെ’ സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്…

പുതിയ വേഷപ്പകർച്ചയിൽ വീണ്ടും വിസ്മയിപ്പിക്കാൻ ജഗദീഷ്; ‘കിഷ്കിന്ധാ കാണ്ഡം’ ക്യാരക്ടർ പോസ്റ്റർ