നാനി ചിത്രം ‘സൂര്യാസ് സാറ്റർഡേ’ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കുന്നു
തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന സൂര്യാസ് സാറ്റർഡേ എന്ന പാൻ ഇന്ത്യൻ ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 29- ന് ആണ്.
പ്രിയങ്ക മോഹൻ നായികയാകുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് നടൻ എസ് ജെ സൂര്യ ആണ്. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീം ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് സൂര്യാസ് സാറ്റർഡേ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.
We're happy to announce that @GokulamMovies has acquired the Kerala theatrical rights of @NameisNani starrer #SuryasSaturday#VivekAthreya @JxBe@iam_SJSuryah@priyankaamohan #Aditibalan@IamKalyanDasari@DVVMovies@GokulamGopalan@GokulamMovies@srkrishnamoorty@DreamBig_film_s pic.twitter.com/ZLGI9w8NeI
— SreeGokulamMovies (@GokulamMovies) August 23, 2024
ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാർ ആണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ.
കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.