in

‘സ്ഫടികം’ ബിഗ് സ്ക്രീനിന്റെ ചിത്രം; ഒടിടി റിലീസ് ഒരു വർഷത്തിന് ശേഷം മാത്രം…

‘സ്ഫടികം’ ബിഗ് സ്ക്രീനിന്റെ ചിത്രം; ഒടിടി റിലീസ് ഒരു വർഷത്തിന് ശേഷം മാത്രം…

1995ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘സ്ഫടികം’ റീമാസ്റ്റർ ചെയ്ത് തിയേറ്ററുകളിൽ എത്തിക്കും എന്ന് സംവിധായകൻ ഭദ്രന്‍ വളരെ കാലം മുമ്പേ തന്നെ അറിയിച്ചിരുന്നു. സ്ഫടികം 4കെ എന്ന് അറിയപ്പെടുന്ന ഈ പുതിയ പതിപ്പിന്റെ റിലീസ് ഇന്ന് രാവിലെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം ഫെബ്രുവരി 9ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസ് ആവുന്നു” എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ കുറിച്ചത്. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നൊരു ചിത്രം ഏറ്റവും മികച്ച ദൃശ്യമികവിൽ ബിഗ് സ്ക്രീനിൽ ആസ്വദിക്കാൻ ഒരിക്കൽ കൂടി അവസരം ലഭിക്കുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ.

കേരളത്തിൽ 150ൽ കൂടുതൽ തിയേറ്ററുകളിൽ സ്ഫടികം 4കെ പ്രദർശനത്തിന് എത്തും എന്നാണ് വിവരം. ചിത്രത്തിനെ കുറിച്ച് മറ്റൊരു കാര്യവും സംവിധായകൻ ഭദ്രൻ സൂചിപ്പിക്കുക ഉണ്ടായി. ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ച സൂചന ആണ് അദ്ദേഹം നൽകിയത്. ഇപ്പോൾ പുതിയ ചിത്രങ്ങൾ ഒക്കെയും ഒന്ന് ഒന്നര മാസം കഴിയുമ്പോൾ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുക ആണ്. എന്നാൽ സ്പടികം ഒരു വർഷത്തേക്ക് ഒടിടിയിൽ എത്തില്ല. ഒരു വർഷത്തിന് ശേഷം മാത്രമേ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യൂ എന്ന് ഭദ്രൻ വ്യക്തമാക്കി. ഒരു വർഷം വെയ്റ്റ് ചെയ്യാൻ ക്ഷമയുള്ളവർക്ക് അങ്ങനെയും കാണാം എന്ന് അദ്ദേഹം പറഞ്ഞു.

“താഴത്തില്ലെടാ”; പുഷ്പ ഇന്റർനാഷണൽ ആവുന്നു, റഷ്യൻ ട്രെയിലർ പുറത്ത്…

ട്രെയിലർ പോലുമില്ലാതെ പുത്രൻ എഫക്റ്റിൽ 25ൽ പരം രാജ്യങ്ങളിൽ ‘ഗോൾഡ്‌’ ഇറങ്ങുന്നു…