ട്രെയിലർ പോലുമില്ലാതെ പുത്രൻ എഫക്റ്റിൽ 25ൽ പരം രാജ്യങ്ങളിൽ ‘ഗോൾഡ്’ ഇറങ്ങുന്നു…
മലയാള സിനിമ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ് 2015ൽ ‘പ്രേമം’ എന്ന ചിത്രം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച തരംഗം. പ്രേക്ഷകർ ആഘോഷമാക്കിയ പ്രേമത്തിന്റെ അമരക്കാരനായ അൽഫോൻസ് പുത്രൻ ഏഴ് വർഷങ്ങൾക്ക് ശേഷം രണ്ടാമത് ഒരു ചിത്രവുമായി എത്തുകയാണ്. പൃഥ്വിരാജിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ‘ഗോൾഡ്’ നാളെ ആണ് ബിഗ് സ്ക്രീനുകളിൽ തെളിയുക. ഗോൾഡിന്റെയും പ്രൊമോഷൻ രീതികൾ ആകട്ടെ പ്രേമത്തെ ഓർമ്മപ്പെടുത്തുക ആണ്. പ്രേമം പോലെ ട്രെയിലർ ഇല്ലാതെ ആണ് ഗോൾഡും എത്തുന്നത്. മലയാളം കൂടാതെ തമിഴിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. മലയാളം നാളെയും (ഡിസംബർ 1ന്) തമിഴ് പതിപ്പ് വെള്ളിയാഴ്ചയും (ഡിസംബർ 2ന്) തിയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ചിത്രത്തെ കുറിച്ച് യാതൊരു സൂചനയും പ്രേക്ഷകർക്ക് നൽകാതെ എത്തുന്ന ഗോൾഡ് ആദ്യ ഷോയ്ക്ക് തന്നെ കാണാൻ ആരാധകർ തയ്യാറായി കഴിഞ്ഞിരിക്കുക ആണ്. കേരളത്തിൽ 10 മണിക്ക് ശേഷമാണ് ആദ്യ ഷോകൾ നടക്കുക. എന്നാൽ രാവിലെ 7.30/8 മണിയ്ക്ക് തന്നെ കേരളത്തിന് പുറത്തു ഷോകൾ നടക്കുന്നുണ്ട്. 1300 ഓളം സ്ക്രീനുകളിൽ 6000ൽ പരം ഷോ ഷോകൾ ആദ്യ ദിനം ഗോൾഡ് കളിക്കും എന്നാണ് റിപ്പോർട്ട്. 25ൽ പരം രാജ്യങ്ങളിൽ ആണ് ഈ മലയാള ചിത്രം നാളെ പ്രദർശിപ്പിക്കുക. ഐസ്ലാൻഡ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യമായി റിലീസ് ചെയ്യുന്ന മലയാളം ചിത്രം എന്ന നേട്ടവും ഗോൾഡ് സ്വന്തമാക്കുക ആണ്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ഗോൾഡ് നിർമ്മിച്ചിരിക്കുന്നത്. ജന ഗണ മന, കടുവ തുടങ്ങി ഈ വർഷം തൊട്ടത് എല്ലാം പൊന്നാക്കിയ ഈ കൂട്ട്കെട്ട് ഗോൾഡിലും അത് തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീസര്‍: