in , ,

“താഴത്തില്ലെടാ”; പുഷ്പ ഇന്റർനാഷണൽ ആവുന്നു, റഷ്യൻ ട്രെയിലർ പുറത്ത്…

“താഴത്തില്ലെടാ”; പുഷ്പ ഇന്റർനാഷണൽ ആവുന്നു, റഷ്യൻ ട്രെയിലർ പുറത്ത്…

അതിരുകൾ ഭേദിക്കുക ആണ് ഒരു വർഷം മുൻപ് തിയേറ്ററുകളിൽ എത്തിയ സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രമായ ‘പുഷ്പ’. കോവിഡിന് ശേഷം പാൻ ഇന്ത്യൻ ഹിറ്റ് തരംഗത്തിന് തുടക്കം കുറിച്ച ഈ ആക്ഷൻ ചിത്രം അടുത്ത ലെവലിലേക്ക് ഉയരുക ആണ്. റഷ്യയിൽ റിലീസിന് ഒരുങ്ങുക ആണ് പുഷ്പ എന്നതാണ് പുതിയ വാര്‍ത്ത. ഇത് സംബന്ധിച്ച അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്. പുഷ്പയുടെ റഷ്യൻ റിലീസിന് മുന്നോടിയായി ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുക ആണ്.

റഷ്യൻ ഭാഷയിലുള്ള ട്രെയിലർ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 8ന് ആണ് റഷ്യയിൽ ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസ് മുൻപായി ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ട് ചിത്രത്തിന്റെ പ്രീമിയർ രണ്ട് റഷ്യൻ നഗരങ്ങളിൽ നടക്കുന്നുണ്ട്. ഡിസംബർ 1നും 3നും യഥാക്രമം മോസ്‌കോവിലും സെന്റ് പീറ്റേഴ്സ്ബർഗിലും ആണ് പ്രീമിയർ നടക്കുക.

റഷ്യയിലെ 24 നഗരങ്ങളിലായി ഡിസംബർ 1 മുതൽ 8 വരെ നീളുന്ന ഈ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ആർആർആർ, മൈ നെയിം ഈസ് ഖാൻ, ദംഗൽ, വാർ, ഡിസ്കോ ഡാൻസർ എന്നീ അഞ്ച് ഇന്ത്യൻ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. അല്ലു ആർജ്ജുനും താരങ്ങളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ പ്രൊമോഷനായി റഷ്യയിൽ എത്തുന്നുണ്ട്. റഷ്യന്‍ യാത്രയ്കായി ഹൈദരബാദ് എയർപോർട്ടിൽ എത്തിയ അല്ലുവിന്റെ ചിത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ട്രെയിലറും ചിത്രങ്ങളും:

“നീ ഇനി ഇവളേം കൊണ്ടേ പോകുള്ളോടാ”; ടോവിനോയുടെ വഴക്ക് ട്രെയിലർ…

‘സ്ഫടികം’ ബിഗ് സ്ക്രീനിന്റെ ചിത്രം; ഒടിടി റിലീസ് ഒരു വർഷത്തിന് ശേഷം മാത്രം…