in

സിദ്ധാർത്ഥിന്‍റെ മുൻകാല പ്രകടനങ്ങളെ നിഷ്പ്രഭമാക്കും കമ്മാര സംഭവത്തിലെ വേഷം: ദിലീപ്

സിദ്ധാർത്ഥിന്‍റെ മുൻകാല പ്രകടനങ്ങളെ നിഷ്പ്രഭമാക്കും കമ്മാര സംഭവത്തിലെ വേഷം: ദിലീപ്

 

ദിലീപിന്‍റെ മെഗാ ബജറ്റ് ചിത്രമായ കമ്മാര സംഭവം ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ആദ്യത്തെ പോസ്റ്ററിൽ ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ ലുക്ക് ആണ് പുറത്തുവിട്ടത്. രണ്ടാമത്തെ പോസ്റ്ററിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് താരം സിദ്ധാർത്ഥിന്‍റെ കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടു. രണ്ടു പോസ്റ്ററുകൾക്കും വൻ സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്.

തമിഴ് താരം സിദ്ധാർത്ഥിന്‍റെ അരങ്ങേറ്റ മലയാള ചിത്രം കൂടി ആണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം. ചിത്രത്തിലെ സിദ്ധാർത്ഥിന്‍റെ പ്രകടനത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ദിലീപ് പറഞ്ഞ വാക്കുകളും പോസ്റ്ററുകൾ പോലെ ഹിറ്റ് ആയിരിക്കുക ആണ്.

 

 

ദിലീപ് പറയുന്നു: “ബോയ്സിൽ തുടങ്ങി രംഗ് ദേ ബസന്തിയിലും ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്‍റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്, ഒരു പക്ഷെ അവയെ എല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വേഷമാണ് കമ്മാര സംഭവത്തിലേത്.”

ഇപ്പോൾ തന്‍റെ വളരെ നല്ല സുഹൃത്തായി സിദ്ധാർഥ് എന്നും ദിലീപ് പറയുന്നു.

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ 5ന് തീയേറ്ററുകളിൽ അതും. ദിലീപിന്‍റെ തന്നെ ഗ്രാൻഡ് പ്രൊഡക്ഷൻസിന് ആണ് കേരളത്തിലെ വിതരണാവകാശം.

 

കമ്മാര സംഭവം ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍:

 

 

“എന്‍റെ സിനിമയിൽ അഭിനയിച്ചു എനിക്കൊരു ജീവിതം തന്ന പൃഥ്വി ആയിരുന്നു എന്നും ഞങ്ങളുടെ ഫസ്റ്റ് ചോയ്സ്”: ആർ എസ് വിമൽ

ടോം ഇമ്മട്ടി ചിത്രം കാട്ടാളന്‍ പൊറിഞ്ചുവില്‍ ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി എത്തുന്നു!