സൗഹൃദത്തിന്‍റെ വൈബിൽ നിവിനും കൂട്ടരും വരുന്നു; ‘സാറ്റർഡേ നൈറ്റ്’ ടീസർ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. നിവിൻ പോളിയ്ക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സൗഹൃദത്തിന്റെ ഒരു കഥയാകും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.
ബെറ്റ് വെച്ചുള്ള കളിയും തുടർന്നുള്ള വിവാഹവും ആണ് ടീസറിൽ പരാമർശിക്കുന്നത്. സിജു അവതരിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും അതിനുശേഷമുള്ള ഫോട്ടോ സെഷനും ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ബെറ്റ് കാരണം ബാച്ചിലർ ലൈഫ് നഷ്ടമായത്തിന്റെ കലിപ്പിൽ ആണ് സിജുവിന്റെ കഥാപാത്രം. എന്നാൽ ഒരാൾ സെറ്റിൽ ആയതിന്റെ സന്തോഷമാണ് സുഹൃത്തുകൾക്ക്. കോമഡിയും ഒപ്പം പ്രേക്ഷകരിൽ ആകാംഷയും നിറയ്ക്കാൻ ടീസറിന് ആകുന്നുണ്ട്. ടീസർ കാണാം: