ചേച്ചിയുടെ വാവ ആയി ബേസിൽ; ‘പാൽതു ജൻവർ’ ട്രെയിലർ എത്തി…

ബോക്സ് ഓഫീസില്‍ സൂപ്പര്‍ വിജയമായ ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നായകനായി ബേസിൽ ജോസഫ് അഭിനയിക്കുന്ന ചിത്രമാണ് ‘പാൽതു ജാൻവർ’. ഫീൽ ഗുഡ് കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം സംഗീത് പി രാജൻ ആണ് സംവിധാനം ചെയ്യുന്നത്. ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടു.
പഞ്ചായത്തിലെ മൃഗാശുപത്രിയിൽ പുതിയതായി ജോലിയ്ക്ക് എത്തുന്ന പ്രസൂൺ എന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ആണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫീൽ ഗുഡ് കോമഡി എന്നതിന് അപ്പുറം ചില വൈകാരിക രംഗങ്ങളും ത്രില്ലിംഗ് നിമിഷങ്ങളും ഉണ്ടാവും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഷമ്മി തിലകൻ, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഉണ്ണിമായ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ട്രെയിലർ:
വിനോയ് തോമസിന്റെ തിരക്കഥയിൽ ആണ് ഈ ചിത്രം ഒരുക്കിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് റെനദിവ് ആണ്. കിരൺ ദാസ് ആണ് എഡിറ്റർ. സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ്. ഓണം റിലീസ് ആയി സെപ്റ്റംബർ 2ന് ചിത്രം തീയേറ്ററുകളിൽ എത്തും.