in , ,

ഉണ്ണിമേനോന്റെ മകൻ ആകാശ് മേനോൻ നായകനാകുന്ന ‘സത്യത്തിൽ സംഭവിച്ചത്’ ചിത്രത്തിലെ ഗാനം റിലീസായി…

ഉണ്ണിമേനോന്റെ മകൻ ആകാശ് മേനോൻ നായകനാകുന്ന ‘സത്യത്തിൽ സംഭവിച്ചത്’ ചിത്രത്തിലെ ഗാനം റിലീസായി…

പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സത്യത്തിൽ സംഭവിച്ചത്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ആകാശ് മേനോൻ, ദിൽഷാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ‘കർക്കിടക കാക്കച്ചിറകിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെ രചനയിൽ കാവാലം ശ്രീകുമാർ ഈണം നൽകി ആലപിച്ച ഗാനം കാവാലത്തിൻ്റെ എട്ടാം വർഷത്തിലെ ഓർമ്മ ദിനത്തിൽ റിലീസ് ആയിരിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്.

കാവാലം ശ്രീകുമാറിനോടൊപ്പം കുട്ടികളും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനും ഗായകൻ ഉണ്ണിമേനോന്റെ രണ്ടാമത്തെ മകനുമായ ആകാശ് മേനോൻ, കുട്ടികൾക്കൊപ്പം ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നു. അതിമനോഹരമായി ദൃശ്യവൽക്കരിക്കപ്പെട്ട ഈ ഗാനം, കാവാലത്തിന്റെ ശാകുന്തളം നാടകത്തിൽ ശകുന്തളയായി വേഷമിട്ട മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് റിലീസ് ചെയ്തത്.

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനിയിലൂടെ പേജിലൂടെ മുൻപ് പുറത്തുവിട്ടിരുന്നു . ദിലീഷ് പോത്തൻ,ജോണി ആൻറണി,ശ്രീകാന്ത് മുരളി,കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി, ജി സുരേഷ് കുമാർ,ബൈജു എഴുപുന്ന,കലാഭവൻ റഹ്മാൻ,ജയകൃഷ്ണൻ, വിജിലേഷ്,സിനോജ് വർഗീസ്,ശിവൻ സോപാനം,പുളിയനം പൗലോസ്,ഭാസ്കർ അരവിന്ദ്,സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്,പ്രതിഭ പ്രതാപചന്ദ്രൻ,പാർവതി രാജൻ ശങ്കരാടി,സുഷമ അജയൻ,ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ സംഗീതം പകരുന്നു. മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ: എഡിറ്റർ-സുനീഷ് സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ-അമ്പിളി കോട്ടയം,കല-കെ കൃഷ്ണൻകുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ശിവൻ മലയാറ്റൂർ,പരസ്യകല-ആർട്ടോകാർപ്പസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി,ബിജിഎം-മധു പോൾ,വിഎഫ്എക്സ്-അജീഷ് പി തോമസ്. നൃത്ത സംവിധാനം-ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, പി ആർ ഒ-എ എസ് ദിനേശ്.

ദൃശ്യ വിസ്മയമാകാൻ ‘കൽക്കി 2898 എഡി’; കേരളത്തിൽ നാളെ 280 തിയേറ്ററുകളിൽ റിലീസ്…

‘കൽക്കി 2898 എഡി’യിൽ ദുൽഖറും വിജയ് ദേവരകൊണ്ടയും; താരങ്ങൾക്ക് നന്ദി പറഞ്ഞ് പ്രഭാസ്…