in ,

“വണ്ടർ അടിപ്പിച്ച ആ സീനുകൾ ചിത്രീകരിച്ചത് ഇങ്ങനെ”; റോഷാക്കിന്റെ മേകിങ് വീഡിയോ…

“വണ്ടർ അടിപ്പിച്ച ആ സീനുകൾ ചിത്രീകരിച്ചത് ഇങ്ങനെ”; റോഷാക്കിന്റെ മേകിങ് വീഡിയോ…

തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒടിടി റിലീസിന് ശേഷവും സിനിമ സ്നേഹികൾക്കിടയിൽ ചർച്ചയായി മാറിയിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഒരു വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിച്ചു എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഈ ചിത്രത്തിലെ പല സീനുകളും എങ്ങനെ ആകും ചിത്രീകരിച്ചത് എന്നത് അറിയാൻ നിരവധി സിനിമ സ്നേഹികൾക്ക് താല്പര്യമുണ്ട്. തിയേറ്ററുകളിലും ഒടിടിയിലും നിരവധി പ്രേക്ഷകർക് കണ്ടുകഴിഞ്ഞതിനാൽ ഇപ്പോൾ നിർമ്മാതാക്കൾ ചിത്രത്തിന്റെ മേകിങ് വീഡിയോ പുറത്തുവിട്ടിരിക്കുക ആണ്.

നാല് മിനിറ്റ് ദൈർഘ്യമുള്ള മേകിങ് വീഡിയോ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചത് ഒക്കെയും മേകിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് അദൃശ്യമായി അടി കിട്ടി തെറിച്ചു വീഴുന്ന രംഗങ്ങൾ ചിത്രീകരിച്ചതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോപ്പിന്റെ സഹായത്തോട് കൂടി ചിത്രീകരിച്ച ഈ രംഗങ്ങൾക്ക് വലിയ അദ്ധ്വാനം ആണ് വേണ്ടിവന്നത് എന്ന് വിഡിയോയിൽ വ്യക്തമാകുന്നുണ്ട്. പ്രേക്ഷകരെ ശരിക്കും അദ്ഭുതപ്പെടുത്തിയ രംഗങ്ങൾ കൂടിയായിരുന്നു അത്. വീഡിയോ കാണാം:

ക്ളീൻ യു സർട്ടിഫിക്കറ്റോടെ ‘എലോൺ’; റിലീസ് സൂചന നൽകി ഷാജി കൈലാസ്…

സൂര്യയും ലോറൻസും നേർക്കുനേർ; ആവേശമായി ‘ജിഗർതണ്ട 2’ ടീസർ…