in , ,

സൂര്യയും ലോറൻസും നേർക്കുനേർ; ആവേശമായി ‘ജിഗർതണ്ട 2’ ടീസർ…

സൂര്യയും ലോറൻസും നേർക്കുനേർ; ആവേശമായി ‘ജിഗർതണ്ട’ ടീസർ…

കാർത്തിക് സുബ്ബരാജിന്റെ സൂപ്പർഹിറ്റ് ഗ്യാങ്സ്റ്റർ ചിത്രമായ ‘ജിഗർതണ്ട’യ്ക്ക് ഒരു തുടർച്ച ഉണ്ടാവും എന്ന് ഈ വർഷം ആദ്യം പ്രഖ്യാപനം വന്നിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്. ‘ജിഗർതണ്ട ഡബിൾ എക്‌സ്’ എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഇന്ന് ആരംഭിച്ച ചിത്രത്തിന്റെ ഒരു പ്രത്യേക ടീസർ വീഡിയോയും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. ‘ഒരുതരം ടീസർ’ എന്ന് വിശേഷിപ്പിച്ചാണ് ആണ് നിർമ്മാതാക്കൾ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒരു പാശ്ചാത്യ ചിത്രത്തിലെന്നപോലെ ചിത്രത്തിലെ പ്രധാന താരങ്ങളായ എസ്‌ജെ സൂര്യയും രാഘവ ലോറൻസും ഒരു ഏറ്റുമുട്ടലിന് ഒരുങ്ങുന്നത് ആണ് ടീസറിൽ കാണിക്കുന്നത്. ൩ മിനിറ്റ് ദൈർഘ്യമുള്ള ടീസർ അതിഗംഭീര കാഴ്ചയാണ് പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത്. മലയാള നടി നിമിഷ സജയനും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ സിനിമയുടേതിന് സമാനമായ രീതിയിൽ, അതിശക്തമായ ശത്രുവിനെതിരെ ക്യാമറയെ ആയുധമാക്കാൻ രാഘവ ലോറൻസ് ശ്രമിക്കുന്നതായി ടീസറിൽ കാണിക്കുന്നു.

സിദ്ധാർത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ, കരുണാകരൻ, ഗുരു സോമസുന്ദരം എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ അഭിനയിച്ചത്. നടൻ വിജയ് സേതുപതി അതിഥി വേഷത്തിൽ എത്തിയതും ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ബോബി സിംഹയ്ക്ക് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. വിവേക് ഹർഷന് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും ലഭിച്ചു. വിക്രം നായകനായ ‘മഹാൻ’ എന്ന ചിത്രത്തിന് ശേഷം കാർത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. ടീസർ:

“വണ്ടർ അടിപ്പിച്ച ആ സീനുകൾ ചിത്രീകരിച്ചത് ഇങ്ങനെ”; റോഷാക്കിന്റെ മേകിങ് വീഡിയോ…

“കിംഗ്‌ ഖാനൊപ്പം ഗ്ലാമറസായി തിളങ്ങി ദീപിക”; പത്താനിലെ വീഡിയോ ഗാനം…