ആക്ഷൻ ഹീറോ തിരികെ വന്നിരിക്കുന്നു എന്ന് ടോവിനോ; രണം ടീസർ സൂപ്പര്‍ എന്ന് താരങ്ങളും!
യുവ സൂപ്പർതാരം പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിർമല്‍ സഹദേവ് ഒരുക്കുന്ന ചിത്രമാണ് രണം. ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം ആണ് റിലീസ് ആയത്. പ്രേക്ഷകർക്ക് ഇടയിൽ മികച്ച അഭിപ്രായം നേടിയ ടീസറിനെ കുറിച്ച് താരങ്ങൾക്കും പറയാനുള്ളത് നല്ല അഭിപ്രായങ്ങൾ തന്നെ.
രണം ടീസർ കണ്ടതിന് ശേഷം യുവ നടൻ ടോവിനോ തോമസ് പറഞ്ഞത് ഇങ്ങനെ: ‘നമ്മുടെ ആക്ഷൻ ഹീറോ തിരികെ വന്നിരിക്കുന്നു’. ടീസർ ഇഷ്ടമായെന്നും ഇതൊരു സ്റ്റണ്ണിങ് ടീസർ ആണെന്നും യുവതാരം നിവിൻ പോളി അഭിപ്രായപ്പെട്ടു. രണം ടീസർ കണ്ടു അജു വർഗീസ് ‘പൊളി’ എന്ന് കമന്റ് ചെയ്തു.
പൃഥ്വിരാജ് കട്ട കലിപ്പില്‍ എത്തിയ രണം ടീസര്‍ കണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത് കിക്ക് ആസ് ടീസര്‍ എന്നാണ്. ടീസർ വളരെ താല്പര്യം ഉണർത്തുന്നു എന്നും സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
രണത്തിന്‍റെ ഈ ടീസർ പ്രേക്ഷകരെ പോലെ താരങ്ങളും ഏറ്റെടുക്കുമ്പോൾ സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടരുക ആണ്. മാർച്ച് അവസാനം ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് വിവരം. സംവിധായകൻ നിർമൽ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് ഇഷ തൽവാറാണ്. നടൻ റഹ്മാനും മറ്റൊരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രണം ടീസര്‍: