in

ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല; പകരം എത്തുക ടോവിനോ തോമസ്!

ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല; പകരം എത്തുക ടോവിനോ തോമസ്!

പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് ഭാഗമാകുമെന്നു എന്ന് വാർത്തകൾ വന്നിരുന്നു. ഗൗതം മേനോനും അതുപോലെ പൃഥ്വിരാജ് സുകുമാരനും ആ വാർത്ത ശരി വെക്കുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഫിലിം ഇന്ടസ്ട്രികളിൽ നിന്നുമുള്ള താരങ്ങളെ വെച്ച് നിർമ്മിക്കുന്ന ഒരു ബഹുഭാഷാ ചിത്രം ആയാണ് ഗൗതം മേനോൻ ആ ചിത്രം പ്ലാൻ ചെയ്തിരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഇന്ടസ്ട്രികളിൽ നിന്നും ഉള്ള താരങ്ങളുടെയും പേരുകൾ ഈ ചിത്രത്തിന്‍റെ താര നിരയുടെ ഭാഗമായി പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, പൃഥ്വിരാജ് ഈ ചിത്രത്തിൽ നിന്ന് പിന്മാറി കഴിഞ്ഞു. പൃഥ്വിരാജിന് പകരം ഇപ്പോൾ മലയാളത്തിൽ നിന്ന് ടോവിനോ തോമസ് ആയിരിക്കും ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ടോവിനോ തോമസിനൊപ്പം ആർ മാധവൻ, പുനീത് രാജ്‌കുമാർ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും. തെലുങ്കിൽ നിന്ന് സായി ധരം തേജ് ആയിരിക്കും ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് വിവരം. വിണ്ണൈത്താണ്ടി വരുവായ 2 എന്നാണ് ഈ ചിത്രത്തിന് നല്കാൻ ഉദ്ദേശിക്കുന്ന പേരു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അടുത്തിടെ ഗൗതം മേനോൻ നിർമ്മിച്ച ഒരു തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോയിൽ ടോവിനോ തോമസ് അഭിനയിച്ചിരുന്നു.

ബ്ലെസി ഒരുക്കുന്ന ആട് ജീവിതം, തന്‍റെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ, ബിഗ് ബജറ്റ് പ്രൊജക്റ്റ് ആയ കാളിയൻ എന്നിവയാണ് പൃഥ്വിരാജ് ഇനി ചെയ്യുക. അതുകൊണ്ടു തന്നെ മറ്റു ചില പ്രൊജെക്ടുകൾ പൃഥ്വി ഇപ്പോൾ ഒഴിവാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണം, മൈ സ്റ്റോറി, അഞ്ജലി മേനോന്റെ പേരിടാത്ത ചിത്രം എന്നിവയാണ് പൃഥ്വി ഇപ്പോൾ പൂര്‍ത്തിയാക്കിയ ചിത്രങ്ങൾ.

അതേ സമയം മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ , അഭിയും അനുവും തുടങ്ങിയ ചിത്രങ്ങൾ തീർത്ത ടോവിനോ തമിഴില്‍ മാരി 2 എന്ന ചിത്രത്തില്‍ ധനുഷിന്‍റെ വില്ലൻ ആയി ജോയിൻ ചെയ്തു കഴിഞ്ഞു. എന്നൈ നോക്കി പായും തോട്ടയ്, ധ്രുവനച്ചത്തിരം എന്നിവയാണ് ഗൗതം മേനോന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

‘കാളിയൻ’: ഇതാണ് പൃഥ്വിരാജിന്‍റെ ആ ബ്രഹ്മാണ്ട ചിത്രം!

പൃഥ്വിരാജിന്‍റെ കാളിയനൊപ്പം ‘കട്ടപ്പ’ ഉണ്ടാകും!