മണിരത്നം ചിത്രത്തില്‍ ഫഹദ് ഫാസിലിന് പകരം മാധവന്‍ എത്തുന്നു?
മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം താര നിര കൊണ്ട് ശ്രദ്ധേയമാണ്. വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, ജോത്യക എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ ആഘോഷത്തോടെ ആണ് വരവേറ്റത്. എന്നാല്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയാതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.
ഫഹദ് ഫാസില്‍ പിന്മാറിയ സാഹചര്യത്തില്‍ നടന്‍ മാധവന്‍ ആയിരിക്കും പകരം എത്തുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രതിഫലത്തെ സംബന്ധിച്ചുള്ള അഭിപ്രയ വ്യത്യാസത്തെ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ പിന്മാറുന്നത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതല്ല ഡേറ്റ് ഇല്ലാത്തതിനാല്‍ ആണ് ഫഹദ് പുറത്തു പോകുന്നത് എന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ഈ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ആണ് വിജയ് സേതുപതി എത്തുന്നത്. ഗുണ്ടാ സഹോദരന്മാരായി ആണ് അരവിന്ദ് സ്വാമിയും ചിമ്പുവും അഭിനയിക്കുന്നത്. ഇവരുടെ മാതാപിതാക്കളുടെ വേഷത്തില്‍ ആണ് ജയസുധയും പ്രകാശ് രാജും എത്തുന്നത്.
ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. സന്തോഷ് ശിവന്‍ ക്യാമറ കൈകാരം ചെയ്യുന്നു. മാര്‍ച്ചില്‍ ഈ മണിരത്നം ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.