in

അഞ്ച് ഫൈറ്റ് സീനുകൾ, ഹെലികോപ്റ്റർ ചെയ്‌സ്; ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി രണം വരുന്നു

അഞ്ച് ഫൈറ്റ് സീനുകൾ, ഹെലികോപ്റ്റർ ചെയ്‌സ്; ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി രണം വരുന്നു

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിർമൽ സഹദേവ് ഒരുക്കുന്ന ചിത്രമാണ് രണം. ആക്ഷന് പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും നിർമൽ ആണ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആക്ഷനിൽ ഈ പൃഥ്വിരാജ് ചിത്രം വിസ്മയമാകും എന്നാണ്.

രണത്തിന്‍റെ സ്റ്റണ്ട് കോർഡിനേറ്റർ ആയി എത്തുക ഹോളിവുഡ് സംഘട്ടന സംവിധായകൻ ക്രിസ്ത്യൻ ബ്രുനെറ്റി ആണ്. പ്രേക്ഷകരെ രസിപ്പിക്കുന്ന അഞ്ച് ഫൈറ്റ് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകും. കൂടാതെ ഹെലികോപ്റ്റർ ചെയ്‌സും ചിത്രത്തിന്‍റെ പ്രത്യേകത ആണ്.

വിദേശത്തെ രണ്ടു തെരുവുകളിൽ പ്രവർത്തിക്കുന്ന രണ്ട് ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തിൽ ആണ് രണം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ കഥ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

മർഡർ കാൾസ്, ഹൗസ് ഓഫ് കാർഡ്‌സ് തുടങ്ങിയ ശ്രദ്ധേയമായ വെബ് സീരിയസുകളുടെ ആക്ഷൻ ഡയറക്ടർ ആണ് രണത്തിന് ആക്ഷൻ ഒരുക്കുന്ന ക്രിസ്ത്യൻ ബ്രുനെറ്റി. ഈ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം റഹ്മാനും പ്രധാന വേഷത്തിൽ എത്തുന്നു. മുംബൈ പോലീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

 

കുഞ്ഞ് പ്രണവ് മോഹൻലാലിന്‍റെ കരണംമറിയല് ആസ്വദിക്കുന്ന സാക്ഷാൽ ശിവാജി ഗണേശൻ; ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

നീരാളിയിൽ മോഹൻലാലിന്‍റെ വില്ലൻ ബോളിവുഡിൽ നിന്ന്!