in

പുഷ്പരാജിന് മുന്നിൽ രാക്ഷസ ചിരിയുമായി ഭൻവർസിംഗ്; ‘പുഷ്പ 2’ ട്രെയിലർ വരുന്നു, പുത്തൻ പോസ്റ്റർ പുറത്ത്…

പുഷ്പരാജിന് മുന്നിൽ രാക്ഷസ ചിരിയുമായി ഭൻവർസിംഗ്; ‘പുഷ്പ 2’ ട്രെയിലർ വരുന്നു, പുത്തൻ പോസ്റ്റർ പുറത്ത്…

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ എന്ന അല്ലു അർജുൻ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അര്‍ജുൻ അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർസിംഗും മുഖത്തോടുമുഖം നോക്കി നിൽക്കുന്ന പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. പുഷ്പരാജിന് മുന്നിൽ രാക്ഷസ ചിരിയുമായി നിൽക്കുന്ന ഭൻവർസിംഗിനെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 റിലീസിന് 30 ദിവസങ്ങൾ മാത്രം ആണ് ബാക്കിയുള്ളത്. ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ട്രെയിലർ ഉടൻ പുറത്തിറങ്ങും എന്ന് വിവരവും ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രം എന്ന വിശേഷണത്തോടെ ആണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ ആഗോള റിലീസാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചിത്രത്തിനായി പദ്ധതിയിടുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് ചിത്രം എത്തിക്കുന്നത്.

‘ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനത്തിൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക’ തുടങ്ങിയ ലക്ഷ്യം വെച്ചാണ് പുഷ്പ 2 വിനെ കേരളത്തിൽ എത്തിക്കുന്നത് എന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

രശ്മിക മന്ദാന നായികയായി എത്തുന്ന ഈ ചിത്രത്തിൽ അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവർക്ക് ഒപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ലക്കി ഭാസ്‌കറിലൂടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ; തെലുങ്കിൽ അപൂർവ്വ നേട്ടവുമായി ചരിത്രമെഴുതി ദുൽഖർ സൽമാൻ…

നിഖില വിമൽ നായികയാകുന്ന ‘പെണ്ണ് കേസ്’; ടൈറ്റിൽ പോസ്റ്റർ എത്തി