ആ ഗാനം പ്രണവ് മോഹൻലാൽ എഴുതിയത് 17 വയസുള്ളപ്പോൾ!
തന്‍റെ അരങ്ങേറ്റ ചിത്രം ആദിയ്ക്ക് വേണ്ടി പ്രണവ് മോഹൻലാൽ ആലപിച്ച ജിപ്സി വുമൺ എന്ന ഗാനം പിറവി കൊണ്ടത് വർഷങ്ങൾക്ക് മുൻപ്. 17 വയസുള്ളപ്പോൾ ആണ് പ്രണവ് മോഹൻലാൽ ആ ഗാനം എഴുതിയത്. പ്രണവിന്‍റെ കസിൻ സിത്താര സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ജിപ്സി വുമൺ എന്ന വീഡിയോ ഗാനം പുറത്തിറക്കിയിരുന്നു. ഈ ഗാനം തന്‍റെ ഫേസ്ബുക് പേജിൽ പങ്ക് വെച്ച് കൊണ്ട് ആണ് സിത്താര ജിപ്സി വുമൺ എന്ന ഗാനത്തിന്റെ ആ ‘പിന്നാമ്പുറ രഹസ്യം’ പുറത്തുവിട്ടത്.
പ്രണവിന്‍റെ അമ്മയുടെ സഹോദരനും സിനിമാ നിർമ്മാതാവുമായ സുരേഷ് ബാലാജിയുടെ മകൾ ആണ് സിതാര സുരേഷ്. വൈഡ് ആംഗിൾ ക്രീഷൻസ് എന്ന കമ്പനിയുടെ ലൈൻ പ്രൊഡ്യൂസർ കൂടി ആണ് സിത്താര സുരേഷ്.
അതെ സമയം ജിത്തു ജോസഫ് ഒരുക്കിയ ആദി എന്ന ഈ ചിത്രം മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുക ആണ്. 2018ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായി ഇതിനോടകം ആദി മാറി കഴിഞ്ഞു.
ജിപ്സി വുമൺ മേക്കിംഗ് വീഡിയോ കാണാം: