മാസ് ഹീറോ ആയി സിജു വിൽസൺ; വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ട്രെയിലർ എത്തി…

സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മലയാളത്തിന് നിരവധി ചരിത്ര സിനിമകൾ സമ്മാനിച്ച ശ്രീ ഗോകുലം മൂവീസ് ആണ് ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമയും നിർമ്മിക്കുന്നത്. സിജു വിൽസൺ നായകനാകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുക ആണ്.
2 മിനിറ്റ് 24 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള പക്കാ കൊമേഴ്സ്യൽ ചിത്രമായി ആണ് പത്തൊമ്പതം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. നായകൻ സിജു വിൽസണിനെ ഒരു മാസം ഹീറോ പരിവേഷത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി ആയി ചെമ്പൻ വിനോദും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ട്രെയിലർ കാണാം: