സെക്കൻഡ് ലുക്കിലും പ്രതീക്ഷ കൂട്ടി ഞെട്ടിച്ച് മമ്മൂട്ടിയുടെ ‘റോഷാക്ക്’…
അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടപ്പോൾ തന്നെ പ്രേക്ഷകരിൽ ഒരു പുതുമ നിറയ്കാൻ കഴിഞ്ഞ ചിത്രമാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ കണ്ണുകൾ മാത്രം കാണുന്ന തരത്തിൽ മാസ്‌ക് ധരിച്ചാണ് മമ്മൂട്ടിയെ കാണാൻ ആയത്. ത്രില്ലർ ജോണറിന്റെ എല്ലാം ഫീലും പോസ്റ്ററിൽ നിന്ന് തന്നെ പ്രേക്ഷകന് കിട്ടുകയും ചിത്രത്തിലുള്ള പ്രതീക്ഷകൾ വർദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ വീണ്ടും ഞെട്ടിച്ചിരിക്കുക ആണ് ‘റോഷാക്ക്’ ടീം.
സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് റോഷാക്ക് ടീം ഇപ്പോൾ പ്രതീക്ഷകൾ ഉയർത്തിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ കണ്ണുകൾ മാത്രം ദൃശ്യമാകുന്ന തരത്തിൽ ഈ പോസ്റ്ററിലും മമ്മൂട്ടിയെ കാണാൻ കഴിയുന്നുണ്ട്. മനുഷ്യ മുഖമുള്ള പാറ ആണ് മാസ്‌ക് ധരിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഓർമ്മപ്പെടുത്തുന്നത്. പാറയിലെ രണ്ട് കുളങ്ങളിൽ മമ്മൂട്ടിയുടെ കണ്ണുകൾ കാണാൻ കഴിയുന്നുണ്ട്. കൂടാതെ, ഈ പാറയ്ക്ക് മുകളിൽ കിടക്കുന്ന മമ്മൂട്ടിയെയും പോസ്റ്ററിൽ കാണാം. ദുരൂഹത സൃഷ്ടിക്കുന്ന ഒരു പോസ്റ്റർ തന്നെയാണ് ഇതെന്ന് പറയാം. പോസ്റ്റർ:
Presenting the Second Look Poster of @RorschachMovie@MKampanyOffl @DQsWayfarerFilm @Truthglobalofcl #Rorschach #RorschachSecondLook pic.twitter.com/8giAZJeM1E
— Mammootty (@mammukka) August 20, 2022
ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ ആണ് നിസാം ബഷീർ. സമീർ അബ്ദുളിന്റെ തിരക്കഥയിൽ ഒരുക്കിയ ഈ ത്രില്ലർ ചിത്രം മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.