ഇത്തവണ സ്റ്റൈലിഷ് അല്ല, തനി നാടൻ ലുക്കിൽ മമ്മൂട്ടി; ഒരു കുട്ടനാടൻ ബ്ലോഗ് ഫസ്റ്റ് ലുക്ക് എത്തി
മമ്മൂട്ടിയെ നായകനാക്കി സേതു ഒരുക്കുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുന്‍ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളില്‍ സ്റ്റൈലിഷ് ആയി എത്തിയ മമ്മൂട്ടിയെ ഇത്തവണ തനി നാടൻ ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തില്‍ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
വളരെ ചെറുപ്പമായി ആണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഹരിയേട്ടൻ എന്ന കഥാപാത്രമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. കൃഷ്ണപുരം എന്ന ഗ്രാമത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടെ ഉള്ള ചെറുപ്പക്കാരുടെ വല്യേട്ടൻ ആയാണ് മമ്മൂട്ടി എത്തുന്നത്. ഒരു ബ്ലോഗിനെ ചുറ്റി പറ്റി ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത് എന്നാണ് വിവരം.
ഷഹീൻ സിദ്ദിഖ്, ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ തുടങ്ങിയ യുവതാരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. അനു സിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയർ ആണ് നായികാമാരായി എത്തുന്നത്. നെടുമുടി വേണു, സിദ്ദിഖ്, സുരാജ് വെഞ്ഞാറന്മൂട്, ലാലു അലക്സ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രദീപ് നായർ ക്യാമറ കൈകാരം ചെയ്യുന്ന ഈ ചിത്രം അനന്ത വിഷന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. ഓഗസ്റ്റ് 24ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരം.