in

ദുൽഖറിൻ്റെ പിറന്നാൾ കളറാക്കാൻ ‘ലക്കി ഭാസ്‌കറി’ൻ്റെ ബിഗ് അപ്ഡേറ്റ് ജൂലൈ 28ന്…

ദുൽഖറിൻ്റെ പിറന്നാൾ കളറാക്കാൻ ‘ലക്കി ഭാസ്‌കറി’ൻ്റെ ബിഗ് അപ്ഡേറ്റ് ജൂലൈ 28ന്…

ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലൈ 28ന് താരത്തിന്റെ അടുത്ത റിലീസ് ചിത്രമായ ‘ലക്കി ഭാസ്കറി’ൻ്റെ ഒരു ബിഗ് അപ്ഡേറ്റ് എത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ആണ് അന്നേ ദിവസം പുറത്തിറങ്ങുക. തൊണ്ണൂറുകളിലെ ഗൃഹാതുരത്വമുണർത്തുന്ന ഈ ടൈറ്റിൽ ട്രാക്കിന് ജി വി പ്രകാശ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരുക്കുന്ന ചിത്രം സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് ആണ് നിർമ്മിക്കുന്നത്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് 2024 സെപ്റ്റംബർ 7ന് ആണ്.

View this post on Instagram

A post shared by Sithara Entertainments (@sitharaentertainments)

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. ഭാസ്‌കർ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരി ആണ് ദുൽഖറിന്റെ നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. 

നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. നിമിഷ് രവി ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

യൂട്യൂബ് ട്രെൻഡിൽ ഇടംപിടിച്ച് ധ്യാൻ ചിത്രം ‘സൂപ്പർ സിന്ദഗി’യിലെ ആദ്യ ഗാനം…

ആൾകൂട്ടത്തിന് നടുവിൽ കണ്ണു തള്ളി സൈജു കുറുപ്പും സായ്കുമാറും; ‘ഭരതനാട്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ