in

ഡയറി കുറപ്പിൽ നിന്നൊരു ഇൻവെസ്റ്റി​ഗേഷൻ ചിത്രം; ഷൈൻ ടോമിന്റെ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ മോഷൻ പോസ്റ്റർ

ഡയറി കുറപ്പിൽ നിന്നൊരു ഇൻവെസ്റ്റി​ഗേഷൻ ചിത്രം; ഷൈൻ ടോമിന്റെ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ മോഷൻ പോസ്റ്റർ

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

ക്രൈം ബ്രാഞ്ച് എസ് പി, ഇടുക്കി എസ് പി എന്നീ പദവിയിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് നിഷാദിന്റെ പിതാവ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റി​ഗേഷൻ ചിത്രത്തിന്റെ ചിത്രീകരണം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി ആണ് ചിത്രീകരണം പൂർത്തിയായത്.

View this post on Instagram

A post shared by O A T ~ Unmasking The Mystery (@oru_anweshanathinte_thudakkam)

വാണി വിശ്വനാഥ്‌, സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്‌,സുധീഷ്, ശിവദ,ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.

ഛായാഗ്രഹണം- വിവേക് മേനോൻ, ചിത്രസംയോജനം- ജോൺകുട്ടി,സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ്‌ അമാനത്ത്,വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

“തള്ളി മാറ്റിയില്ല, പകരം സ്വാഭാവികമായും മാന്യമായും ദുൽഖർ അത് ചെയ്തു”; കിംഗ് ഓഫ് കൊത്ത സെറ്റിലെ അനുഭവം പങ്കുവെച്ച് റിതിക സിങ്

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പണി’യിലെ ആദ്യ ഗാനം ‘മറന്നാടു പുള്ളേ’ പുറത്തിറങ്ങി…