ഇൻസ്റ്റാഗ്രാമിൽ ‘ദളപതി’യ്ക്ക് മാസ് അരങ്ങേറ്റം; പിന്തുടരാൻ ഒഴുകുന്നത് ലക്ഷങ്ങൾ…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലും സാന്നിധ്യം അറിയിക്കുകയാണ് തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയ്. വേരിഫൈഡ് അക്കൗണ്ടുമായി ഇനി ഇൻസ്റ്റാഗ്രാമിൽ വിജയുടെ പോസ്റ്റുകൾ ആരാധകർക്ക് കാണാം. ആദ്യ പോസ്റ്റ് എന്ന നിലയിൽ ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ‘ഡിയർ നൻപാസ് ആൻഡ് നമ്പീസ്’ എന്ന ക്യാപ്ഷൻ നൽകിയാണ് വിജയ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്ക് അകം തന്നെ പതിനായിരക്കണക്കിന് ഫോളൊവേഴ്സിനെ ആണ് വിജയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ഇൻസ്റ്റാഗ്രാമിൽ എത്തിയ വിവരമറിഞ്ഞു പ്രിയ താരത്തിന്റെ ഫോളോവേഴ്സ് ആകാൻ ആരാധകർ എത്തികൊണ്ടേ ഇരിക്കുകയാണ്. ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പ് ഓരോ നിമിഷവും ഉണ്ടാവും എന്നത് തീർച്ച.