in

ജയസൂര്യയുടെ ‘കത്തനാരി’ൽ പ്രഭുദേവയ്ക്കും അനുഷ്കയ്ക്കും ഒപ്പം ‘ഗന്ധർവ്വനും’; താരനിരയിലെ സർപ്രൈസുകൾ തുടരുന്നു…

ജയസൂര്യയുടെ ‘കത്തനാരി’ൽ പ്രഭുദേവയ്ക്കും അനുഷ്കയ്ക്കും ഒപ്പം ‘ഗന്ധർവ്വനും’; താരനിരയിലെ സർപ്രൈസുകൾ തുടരുന്നു…

മലയാളത്തിലെ പ്രശസ്ത നടൻ ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കത്തനാർ. ആർ രാമാനന്ദ് തിരക്കഥ രചിച്ച ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ജയസൂര്യക്കൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

തെലുങ്കിലെ ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടി നായികാ വേഷം ചെയ്യുന്ന കത്തനാരിൽ പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യാനായി മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ബോളിവുഡ് താരം നിതീഷ് ഭരദ്വാജ് എത്തുകയാണ്.

അന്തരിച്ചു പോയ മലയാള ചലച്ചിത്ര ഇതിഹാസം പി പദ്മരാജൻ ഒരുക്കിയ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിതീഷ് ഭരദ്വാജ്, അതിന് ശേഷം 33 വർഷം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും മലയാളത്തിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം ചെയ്താണ് നിതീഷ് ഭരദ്വാജ് ഇന്ത്യ മുഴുവൻ താരമായത്.

കൂടുതലും ഹിന്ദി ചിത്രങ്ങൾ ചെയ്‌ത അദ്ദേഹം അഭിനയിച്ച അവസാനത്തെ ബോളിവുഡ് ചിത്രം 6 വർഷം മുൻപ് റിലീസ് ചെയ്‌ത കേദാർനാഥ് ആണ്. സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും വേഷമിടുന്ന കത്തനാർ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക.

അമാനുഷികമായ ശ്കതികളുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ വീരകഥകൾ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ. നീൽ ഡി കുഞ്ഞ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രമണ്യനാണ്. ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ എന്നിവരാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തുന്നത്.

19 വർഷങ്ങൾക്ക് ശേഷം സഞ്ജയ് രാമസ്വാമി വീണ്ടുമെത്തുന്നു; സൂര്യയുടെ ഗജിനി റീ റിലീസ് നാളെ…

അമൽ നീരദ് ചിത്രത്തിൽ മാസ് പരിവേഷത്തിൽ ചാക്കോച്ചൻ, ഒപ്പം ഫഹദ് ഫാസിലും; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്, ടൈറ്റിൽ പ്രഖ്യാപനം നാളെ…