in

അമൽ നീരദ് ചിത്രത്തിൽ മാസ് പരിവേഷത്തിൽ ചാക്കോച്ചൻ, ഒപ്പം ഫഹദ് ഫാസിലും; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്, ടൈറ്റിൽ പ്രഖ്യാപനം നാളെ…

അമൽ നീരദ് ചിത്രത്തിൽ മാസ് പരിവേഷത്തിൽ ചാക്കോച്ചൻ, ഒപ്പം ഫഹദ് ഫാസിലും; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്, ടൈറ്റിൽ പ്രഖ്യാപനം നാളെ…

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ മാസ്സ് ഹീറോ ആയി അവതരിപ്പിക്കുന്ന ചിത്രവുമായി അമൽ നീരദ്. നാളെ 12 മണിക്ക് ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തും. ഇതിന് മുന്നോടിയായി ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ മാസ് ലുക്ക് ഇന്ന് രാവിലെ അമൽ നീരദ് പുറത്ത് വിട്ടു. ഈ ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ നൽകുന്ന ഫഹദ് ഫാസിലിന്റെ ലുക്കും പിന്നാലെ റിലീസ് ആയിട്ടുണ്ട്. അതിഥി വേഷത്തിൽ ആണ് ഫഹദ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് ഒരുക്കിയ ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, കുഞ്ചാക്കോ ബോബന്റെ ഉദയ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബറിൽ പൂജ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

View this post on Instagram

A post shared by Amal Neerad (@amalneerad_official)

ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. നെഗറ്റീവ് ഷേഡ് ഉള്ള ഒരു നായക വേഷമാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ ചെയ്യുന്നതെന്നും വാർത്തകളുണ്ട്. അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം 5 സുന്ദരികളിലെ കുള്ളന്‍റെ ഭാര്യ എന്ന ഹൃസ്വ ചിത്രം, ബിഗ് ബി, അന്‍വര്‍ എന്നിവയുടെ രചനയിൽ ഭാഗമായ ഉണ്ണി ആർ ആണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ ജ്യോതിർമയി, ഷറഫുദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ജയസൂര്യയുടെ ‘കത്തനാരി’ൽ പ്രഭുദേവയ്ക്കും അനുഷ്കയ്ക്കും ഒപ്പം ‘ഗന്ധർവ്വനും’; താരനിരയിലെ സർപ്രൈസുകൾ തുടരുന്നു…

മൂന്നാം വാരത്തിലേക്ക് വിജയകരമായി കടന്ന് ടർബോയും തലവനും മന്ദാകിനിയും; തിയേറ്റർ ലിസ്റ്റ് പോസ്റ്ററുകൾ പുറത്ത്…