നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു; ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ക്ക് തുടക്കം

‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സംവിധായകൻ നാദിർഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ഇവർ ഒരുമിക്കുന്ന പുതിയ ചിത്രം ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കഞ്ഞിക്കുഴിയിൽ വെച്ച് നടന്നു. ഇതോടെ ചിത്രീകരണത്തിന് ഔദ്യോഗികമായി തുടക്കമായി.
ചിത്രത്തിൻ്റെ ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചത് മലയാളത്തിൻ്റെ പ്രിയ കലാകാരൻ ഹരിശ്രീ അശോകനാണ്. നിർമ്മാതാവ് അഷ്റഫ് പിലാക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആൻ്റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോൾ തുടങ്ങിയ ഒരു വലിയ താരനിരയും പൂജാ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു സമ്പൂർണ്ണ ഫൺ എന്റർടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായികയായി എത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
നാദിർഷാ തന്നെയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന: ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ.
പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


