in

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒടിടി ഒഴിവാക്കി തിയേറ്ററുകളിൽ എത്താൻ സാധ്യത…

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒടിടി ഒഴിവാക്കി തിയേറ്ററുകളിൽ എത്താൻ സാധ്യത…

മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘പുലിമുരുകൻ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. കോവിഡ് പ്രതിസന്ധിയിൽ തീയേറ്ററുകൾ അടഞ്ഞു കിടന്ന സമയത്ത് ചിത്രീകരിച്ച ഈ ചിത്രം ഒടിടി റിലീസ് മുന്നിൽ കണ്ട് നിർമ്മിച്ച ചിത്രമാണ് എന്നാണ് പ്രചരിച്ച റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഈ ചിത്രം തിയേറ്റർ റിലീസ് ആയി എത്താൻ സാധ്യത ഉണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ആണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോവിഡിന് ശേഷം സംതൃപ്തിപ്പെടുത്തുന്ന ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്താത്തതിന്റെ നിരാശയിൽ ആണ് ആരാധകർ. അതേസമയം, ഒടിടി റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ ഗംഭീര അഭിപ്രായങ്ങൾ നേടുകയും വലിയ വിജയമാവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തീയേറ്ററുകളിൽ എത്തുന്ന അടുത്ത മോഹൻലാൽ ചിത്രത്തിന് ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ ആയിരുന്നു അവസാനം റിലീസ് ആയ മോഹൻലാൽ ചിത്രം. ഒടിടി റിലീസ് ആയി ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് ഡിസ്‌നി+ ഹോട്ട്സ്റ്റാർ ആയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഹോട്ട്സ്റ്റാർ ആയിരുന്നു പ്രീമിയർ ചെയ്തത്. ഒടിടി റിലീസ് ആയി എത്തി ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ ദൃശ്യം 2 ആയിരുന്നു മോഹൻലാലിന്റെ ആദ്യ ഒടിടി റിലീസ് ചിത്രം. പ്രൈം വീഡിയോ ആയിരുന്നു ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

“പാപ്പന് ആരാധകരുടെ ആരവങ്ങൾ”; വീഡിയോ പങ്കുവെച്ച് സുരേഷ് ഗോപി…

“ആക്ഷൻ പറഞ്ഞ് ഷാജി, ഇടിച്ചു തകർത്ത് കൊട്ട മധു”; ‘കാപ്പ’ വീഡിയോ…